ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികം:
പോസ്റ്റര്‍ പ്രകാശനം കഴിഞ്ഞു.
ദുബായ്: ഉദിനൂര്‍ ഡോട്ട് കോം ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി യുനീക് ഉദിനൂര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തകര്‍ ജനുവരി 28 നു ദുബായില്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക കലാ മേളയുടെ പോസ്റ്റര്‍ പ്രകാശനം പ്രൌഡ ഗംഭീരമായി ഇവിടെ നടന്നു.
ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ (UWC) ദുബായ് ചെയര്‍മാന്‍ ടി.അബ്ദുല്‍ ഹമീദില്‍ നിന്നും എ.സി. മുഹമ്മദ് ഷബീര്‍, ടി.പി. ശുഹൈബ്, എ.ജി. ഷബീര്‍ എന്നിവര്‍ പോസ്റ്റര്‍ ഏറ്റുവാങ്ങി. പരിപാടിയുടെ വിജയത്തിനായി ടി.പി.അബ്ദുല്‍ സലാം ഹാജി, ടി.അബ്ദുല്‍ ഹമീദ്, ടി.പി.അബ്ദുല്‍ റഹീം, ടി.സി ഇസ്മായില്‍ എന്നിവര്‍ അംഗംങ്ങളായ സ്റ്റിയറിംഗ് കമ്മിറ്റി നിലവില്‍ വന്നു. എ.സി. മുഹമ്മദ് ഷബീര്‍, ടി.പി. ശുഹൈബ് എന്നിവരെ പ്രചരണ കമ്മിറ്റി കണ്‍വീനര്മാരായി തെരഞ്ഞെടുത്തു.
ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികാഘോഷത്തിന്റെ പോസ്റ്റര്‍ പ്രകാശനം ദുബായില്‍ ടി.അബ്ദുല്‍ ഹമീദ് നിര്‍വ്വഹിക്കുന്നു. |
പ്രകാശന ചടങ്ങിനു ശേഷം പ്രവര്‍ത്തകര്‍ പോസ്റ്ററുമായി. |