മുന്‍ എം പി രാമറായി അന്തരിച്ചു
തൃക്കരിപൂര്‍ ; കാസര്‍കോട്ടെ മുന്‍ എം പിയും , കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന ഐ രാമറായി അന്തരിച്ചു. എഴുപത്തി ഒന്‍പതു വയസ്സായിരുന്നു അദ്ദേഹത്തിന്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഇടതുപക്ഷത്തിന്റെ ഈറ്റില്ലമായ കയ്യൂരും, കരിവെള്ളൂരും ഉള്‍ക്കൊള്ളുന്ന കാസറഗോഡ് പാര്‍ലിമെന്റ് മണ്ഡലം യു.ഡി.എഫിന് അനുകൂലമാക്കിയത് 1984 ല്‍ രാമറായിയുടെ വിജയത്തോടെയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ അന്ന് കാസറഗോഡ് ഉള്‍പ്പെടെ കേരളത്തിലെ 19 പാര്‍ലിമെന്റ് സീറ്റും യു.ഡി.എഫ് നേടുകയുണ്ടായി.
കാസര്ഗോഡ് ഡി. സി .സി പ്രെസി; . കെ പി സി സി എക്സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉമാവതി ആര്‍ റായിയാണ് ഭാര്യ. നാലു മക്കളുണ്ട്.