അലിഫ് കോഴ്സ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും
ദുബായ്: എസ്.വൈ.എസ് ദുബായ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏക വര്‍ഷ ഇസ്ലാമിക് കോഴ്സായ അഡ്വാന്‍സ് ലേണിംഗ് ഇന്‍ ഇസ്ലാമിക് ഫണ്ടമെന്റല്‍സ് (അലിഫ്) ഉദ്ഘാടനം ഡിസ 3 വെള്ളി രാത്രി 8 മണിക്ക് ദുബായ് മര്‍കസില്‍ കര്‍ണാടക സംസ്ഥാന എസ്.എസ്.എഫ് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് സൈനി അല്‍ കാമില്‍ സഖാഫി നിര്‍വ്വഹിക്കും.
ഖുര്‍ആന്‍, കര്‍മ്മ ശാസ്ത്രം, ചരിത്രം, സംസ്കരണം എന്നീ വിഷയങ്ങളില്‍ സിലബസ് അടിസ്ഥാനപ്പെടുത്തി പഠനം നല്കുകകയും, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്ന തരത്തിലാണ് കോഴ്സിന്റെ ഘടന. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. എല്ലാ ശനിയാഴ്ചകളിലും രാത്രി 9 മണിക്കാണ് ക്ലാസ് നടക്കുക. പ്രമുഖ പണ്ഡിതരും ചരിത്രകാരന്മാരും നേതൃത്വം നല്‍കും.
വിശദ വിവരങ്ങള്‍ അറിയാനും പേര്‍ രജിസ്റര്‍ ചെയ്യാനും വിളിക്കാം. 04 2973999
ഫ്രൈഡേ ഇംഗ്ലീഷ് ക്ലബ് ഇന്ന്
അതേ സമയം ദുബായ് മര്‍കസില്‍ നടന്നു വന്നിരുന്ന ഫ്രൈഡേ ഇംഗ്ലീഷ് ക്ലബ് ഇന്ന് (ഡിസ 3 വെള്ളി) വൈകു: 4 മണിക്ക് പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക ജ്ഞാനമുള്ളവര്‍ക്ക് സഭാ കമ്പം കൂടാതെ ആശയ വിനിമയം നടത്താനും, പ്രസംഗിക്കാനും പ്രസ്തുത ക്ലബ്ബിലൂടെ സാധ്യമാവും. താല്പര്യമുള്ള ആര്‍ക്കും ക്ലബ്ബില്‍ അംഗത്വമെടുക്കാവുന്നതാണ്.