Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, ഡിസംബർ 2, വ്യാഴാഴ്‌ച

യു.എ.ഇ ദേശീയ ദിനം: ദുബായ് മര്‍കസ്, കെ.എം.സി.സി. 
വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു

ദുബായ്: യു.എ.ഇ യുടെ മുപ്പത്തി ഒമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ചു വിവിധ മലയാളി സംഘടനകള്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദുബായ് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ ദുബായ് മര്‍കസില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍ ചടങ്ങിനു ശേഷം വിവിധ എസ്.വൈ.എസ് മദ്രസ്സകളിലെ 500 ഓളം വരുന്ന വിദ്യാര്‍ഥികള്‍ ചാതുര്‍വര്‍ണ്ണ തൊപ്പി ധരിച്ച് യു.എ.ഇ യുടെ പതാക സൃഷ്ടിച്ചു. തുടര്‍ന്ന് വിദ്യാര്തികളും, രക്ഷിതാക്കളും, ഉസ്താദുമാരും അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടന്നു. ശേഷം അറബ് സമൂഹത്തിന്റെ പൂര്‍വ്വകാല ജീവിതത്തെ അനാവരണം ചെയ്യുന്ന പൈതൃക പ്രദര്‍ശനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു. ടി.സി.ഇസ്മായില്‍ ഉദിനൂര്‍, കെ.പി.നജ്മുദ്ധീന്‍ പുതിയങ്ങാടി, അഷ്‌റഫ്‌ കാങ്കോല്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി.


വൈകുന്നേരം 6 മണിക്ക് ഐക്യ അറബ് എമിരേറ്റും വര്‍ത്തമാന കേരള സമൂഹവും എന്ന വിഷയത്തില്‍ വിവിധ മാധ്യമ പ്രതിനിധികളും, സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കുന്ന സെമിനാര്‍ മര്‍കസ് മെയിന്‍ ഓഡിറ്റോരിയത്തില്‍ നടക്കും.

കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ ദിനാഘോഷം ഇന്ന് (2 .12 .10 ) വൈകു: 6 മണിക്ക് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടക്കും. കേന്ത്ര മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയ ഒരു വന്‍ നിര തന്നെ പരിപാടിക്കെത്തുന്നുണ്ട്. ഈയിടെ ലീഗില്‍ ചേര്‍ന്ന മങ്കടയിലെ മഞ്ഞളാംകുഴി അലി ആണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണീയ സാന്നിധ്യം. കണ്ണൂര്‍ ശരീഫ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.


മര്‍കസ് മദ്രസ്സ വിദ്യാര്‍ഥികള്‍ യു.എ.ഇ യുടെ ദേശീയ പതാക മാതൃകയില്‍ അണിനിരക്കുന്നു.


മര്‍കസ് മദ്രസ്സ വിദ്യാര്‍ഥികള്‍ മാര്‍ച്ച് പാസ്ടിനൊരുങ്ങുന്നു


പ്രദര്‍ശന ഹാളില്‍ ടി.സി.ഇസ്മായില്‍ തന്റെ നാട്ടുകാരനായ ടി.പി.സലാം ഇച്ചയെ കണ്ടപ്പോള്‍


ദേശീയോല്‍ഗ്രഥന സംഗമം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.


ദേശീയോല്‍ഗ്രഥന സംഗമത്തിന്റെ സദസ്സ്