സാന്ത്വന പരിചരണം:
യോഗങ്ങള്‍ മൂന്നിന് അബൂദാബിയിലും നാലിന് ഷാര്‍ജയിലും
അബൂദബി: പാലിയേറ്റീവ് പരിചരണം സംബന്ധിച്ച് പ്രവാസികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അയല്‍ക്കൂട്ട കണ്ണികള്‍ സുശക്തമാക്കുന്നതിനും ഉദ്ദേശിച്ചുള്ള യോഗങ്ങള്‍ വ്യാഴം(3/12/2010) വെള്ളി (4/12/2010) ദിനങ്ങളില്‍ നടക്കുമെന്ന് തൃക്കരിപ്പൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി എം ടി പി മുഹമ്മദ് കുഞ്ഞി അറിയിച്ചു. മൂന്നിന് വൈകിട്ട് ആറിനു അബുദബി ഐ സി സി ഹാളിലും നാലിന് വൈകിട്ട് ആറിനു ഷാര്‍ജ സഹാറ ഹോട്ടലിലുമാണ് പരിപാടി.
തൃക്കരിപ്പൂര്‍ , പടന്ന, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് സ്വദേശികളായ പ്രവാസികളെയാണ് ആലോചനാ യോഗത്തിലേക്ക് ഉദ്ദേശിക്കുന്നത്. കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ , മറ്റു ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന രോഗികള്‍ എന്നിവരുടെ പരിചരണമാണ് സൊസൈറ്റി ഏറ്റെടുത്തു നടത്തുന്നത്. വാട്ടര്‍ ബെഡുകള്‍, വീല്‍ ചെയറുകള്‍ എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുക, മൂത്ര വിസര്‍ജനത്തിലുള്ള കത്തീറ്ററുകള്‍ മാറ്റി നല്‍കുക , കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരികള്‍ എത്തിച്ചു നല്‍കുക, സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുക എന്നിവയും സൊസൈറ്റി ഏറ്റെടുത്തു നടത്തി വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 8907875 (എന്‍.കെ.പി ഹസ്സന്‍), 050 6955712 (വി പി അഹമദ് കബീര്‍ ), 050 5287280 ( സഹീര്‍ യു.പി), 055 4561874 (മുഹമ്മദ് കുഞ്ഞി എം.ടി.പി)
റിപ്പോര്‍ട്ട്: വി പി അഹമദ് കബീര്‍
..
..