മലബാറിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളക്കുന്നു
കണ്ണൂര്‍ വിമാനത്താവളത്തിന് ശിലയിട്ടു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ മാതൃക |
ഇന്നലെ നടന്ന പ്രൌടോജ്ജ്വല ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ മുല്ലപ്പളി രാമചന്ദ്രന്‍, ഇ.അഹ്മദ്, മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയും കണ്ണൂര്‍ വിമാനത്താവളം എന്ന ആശയത്തിന്റെ ശില്പ്പിയുമായ സി.എം.ഇബ്രാഹീം, കേരള മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി.രാജേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ.ശ്രീമതി എന്നിവര്‍ക്ക് പുറമേ കെ.സുധാകരന്‍ എം.പി, കെ.എം.മാണി എം.എല്‍.എ, ഒ.രാജഗോപാല്‍ തുടങ്ങിയ ജനപ്രതിനിധികളും, നിരവധി പൌര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തിലെ ഏറ്റവും വലുതും, അത്യന്താധുനികവും ആയ വിമാനത്താവളം ആണ് 2061 ഏക്കറില്‍ കണ്ണൂരില്‍ ലക്ഷ്യമിടുന്നത്. 3 വര്ഷം കൊണ്ട് പൂര്‍ത്തിയാകാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് 1200 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. കണ്ണൂരില്‍ നിന്നും 25 കി.മീറ്റര്‍ അകലെയുള്ള മൂര്‍ഖന്‍ പറമ്പിലാണ് പദ്ധതി പ്രദേശം. നിലവിലുള്ള റോഡ് ഘടനയില്‍ മാറ്റം വരുന്നതോടെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കും. ഏഴിമല നേവി, കണ്ണൂര്‍ വിമാനത്താവളം, ഒളവറ മേല്‍പ്പാലം എന്നിവ പയ്യനൂരിന്റെ വികസനത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും.
കണ്ണൂര്‍ വിമാനത്താവളം ചിത്രകാരന്റെ ഭാവനയില്‍ |