The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010, ഡിസംബർ 18, ശനിയാഴ്‌ച
ദമ്മാം; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും , മുന്‍ മാതൃഭൂമി ബ്യുറോ ചീഫുമായിരുന്ന കെ എം അഹമ്മദിന്റ്റെ നിര്യാണത്തിലൂടെ നഷ്ടപെട്ടത് കാസര്‍കോട് ജില്ലയുടെ ശബ്ദമെന്ന് ദമ്മാം -തൃകരിപൂര്‍ കൂട്ടായ്മ അനുശോചന യോഗം അഭിപ്രായപെട്ടു .
യോഗത്തില്‍ ദമ്മാം കൂട്ടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലെരി അധ്യക്ഷം വഹിച്ചു . ഏതാണ്ട് കഴിഞ്ഞ മുപ്പതു വര്‍ഷത്തോളം കാസര്ഗോഡ് ജില്ലയുടെ മാധ്യമ രംഗത്ത് നിറഞ്ഞു നിന്നിരുന്ന അദ്ദേഹത്തിന്റ്റെ ഓരോ വികസന പ്രവര്‍ത്തനവും ഏറെ ശ്രദ്ദേയമായിരുന്നു ... മാതൃഭൂമിയിലൂടെ അഹമദ് കൈകാര്യം ചെയ്തിരുന്ന ചന്ദ്രഗിരിക്കരയില് എന്ന പംക്ത്തിയിലൂടെ ജില്ലയുടെ ഒട്ടേറെ വികസന ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു .
മിസ്ഫര്‍ മുഹമ്മദ് അലി , റഫീക്ക് നങ്ങാരത്ത്, അക്ബര്‍ തൃകരിപൂര്‍ , സുബൈര്‍ ഉദിനൂര്‍ , സഫുവാന്‍ എന്‍ , എന്നിവര്‍ സംസാരിച്ചു .