Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ഇരു സമസ്തകളുടെയും ലയനം കാലഘട്ടത്തിന്റെ ആവശ്യം : പേരോട്


ദുബായ്: ഇരു വിഭാഗം സമസ്തകളുടെയും ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ. ഇ യിലെത്തിയ അദ്ദേഹം ദുബായ് മര്‍കസില്‍ നടന്ന എസ്.വൈ.എസ് ദേശീയ പ്രതിനിധി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു.


കേരളീയ സമൂഹം പണ്ടിതന്മാര്‍ക്ക് അങ്ങേയറ്റം ആദരവ് നല്‍കിയ വിഭാഗം ആയിരുന്നു. പക്ഷെ സമാദരണീയരായ പണ്ഡിതരെ പണ്ഡിത വേഷം ധരിച്ചവര്‍ തന്നെ ഹീനമായ  ഭാഷയില്‍  തെരുവില്‍ വെച്ച് പോലും വ്യക്തി ഹത്യ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചപ്പോഴാണ്  സമൂഹത്തിന് അവരോടുള്ള ആദരവ് കുറയാനിടയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദുരവസ്ഥ ഇനിയും തുടര്‍ന്നാല്‍ സമുദായത്തില്‍ അത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാക്കിയ ചില സമുദായ സ്നേഹികള്‍ പണ്ടിതന്മാര്‍ക്കിടയില്‍ രഞ്ജിപ്പിനുള്ള ശ്രമങ്ങള്‍ വീണ്ടും തുടങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ആ ശ്രമങ്ങള്‍ അങ്ങേയറ്റം സ്വാഗതാര്‍ഹാമാണ് എന്ന് മാത്രമല്ല അതിന്റെ വിജയത്തിനായി ഓരോ വിശ്വാസിയും ആത്മാര്‍ഥമായി ദുആ ചെയ്യുകയും വേണം.

ഈ വിഷയത്തില്‍ എസ്. വൈ എസിന് തുറന്ന സമീപനമാണ് എല്ലായ്പ്പോഴും ഉള്ളത്. ഇതിനു മുമ്പ് ഐക്യ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയവര്‍ക്കൊക്കെ ഈ കാര്യം ബോധ്യപ്പെട്ട വസ്തുതയാണ്.