The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010, ഡിസംബർ 10, വെള്ളിയാഴ്‌ച
മക്ക : മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യയുടെ മുപ്പത്തി മൂന്നാം വാര്‍ഷിക പതിനഞ്ചാം ബിരുദ ദാന സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക വിശുദ്ധ നഗരങ്ങളായ മക്ക മദീന എന്നിവിടങ്ങളില്‍ നിന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫ് അല്‍ബുഖാരി വൈലത്തൂരിണ്റ്റെ നേതൃത്വത്തില്‍ ഡിസംബര്‍ പതിനെട്ടാം തിയ്യതി കേരളത്തിലെക്കു കൊണ്ടുപോകും . വിശുദ്ധ മക്കയില്‍ വെച്ച് സൌദി ഐ സി എഫ് ,ആര്‍ എസ് സി ,നേതാക്ക്ളായ അബ്ദുല്‍ റസാക്ക് സഖാഫി കരീറ്റി പറമ്പ്,മുഹമ്മദ് മുസ്ളിയാര്‍ കരുവമ്പൊയില്‍,ഇസ്മായില്‍ തവനൂറ്‍, നജീബ് കൊടുങ്ങല്ലൂറ്‍,അഷറഫ് കൊടിയത്തൂറ്‍,കുഞ്ഞു മുഹമ്മദ് ഹാജി,അബുല്‍ ഹസന്‍ അരീക്കോട് ,സ ഈദ് ഒഴുകൂറ്‍ , അബ്ദുല്‍ ഖാദര്‍ കാമില്‍ തുടങ്ങിയവരില്‍ നിന്ന് സയ്യിദ് യൂസുഫ് അല്‍ ബുഖാരി വൈലത്തൂറ്‍,എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിടണ്ട് ് കെ ടി ത്വാഹിര്‍ സഖാഫി എന്നിവര്‍ പതാക ഏറ്റുവാങ്ങി .തുടര്‍ന്ന് വിശുദ്ധ ക അബാലയം ത്വവാഫ് ചെയത ശേഷം ഇബ്രഹിം മഖാം ഹിജര്‍ ഇസ്മാ ഈല്‍ റുക്നുല്‍ യമാനി ജന്നത്തുല്‍ മ അല തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ പണ്ഠിത സദാത്തുക്കളുടെ നെത്രുത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നിര്‍വഹിച്ച് പതാക വിശുദ്ധ മദീനയിലേക്ക് കൊണ്ടുപോയി. മദീനയില്‍ പതാകക്ക് ഉജ്ജ്വല വരവേല്‍പ്പ് ് നല്‍കാന്‍ ഒരുക്കങ്ങല്‍ പൂര്‍ത്തിയയതായി മദീന ഐ സി എഫ് ആര്‍ എസ് സി നേതാക്കള്‍ അറിയിച്ചു