സൌഹൃദത്തിന്റെ പുത്തന്‍ ശീലുകള്‍ തുന്നിച്ചേര്ത്ത്
അബൂദാബി ഈദ് സംഗമം.
ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് അബൂദാബി ശാഖാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സൌഹൃദ സംഗമം പ്രവാസ ഭൂമിയിലെ അത്യപൂര്‍വ്വ ഉദിനൂര്‍ സംഗമം ആയി. അബൂദാബി രുചി റസ്റൊരന്റ്റ് ഹാളില്‍ നടന്ന സംഗമം ഏഷ്യാനെറ്റ് മുന്‍ പ്രോഗ്രാം ഡയരക്ടര്‍ കെ.കെ.മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. എ.ബി. മുസ്തഫ അധ്യക്ഷത വഹിച്ചു. എ.ജി.സി നാസര്‍, ടി.പി.അബ്ദുല്‍ സലാം, ടി.സി.ഇസ്മായില്‍, പി.അബ്ദുല്‍ സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി. അഷ്‌റഫ് സ്വാഗതവും, എന്‍. ഷൌക്കത്ത് നന്ദിയും പറഞ്ഞു.
ഉദിനൂരിലെ പഴയ കാല കലാകാരന്മാരും, കൊച്ചു വിദ്യാര്തികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും, ക്വിസ് മത്സരവും, ദഫ് മുട്ട്, കോല്‍ക്കളി എന്നിവ സദസ്യരുടെ മനസ്സുകളെ അവരറിയാതെ മമ്പഉല്‍ മദ്രസ്സയിലേക്ക് ആനയിച്ചു. ആസ്വദിക്കാനും, ഉള്‍ക്കൊള്ളാനുമുളള ഒട്ടേറെ പരിപാടികള്‍ സമ്മാനിച്ച ഈദ് സംഗമം സൌഹൃദത്തിന്റെ പുത്തന്‍ ഏടുകള്‍ തുന്നിച്ചേര്‍ത്തു.