ജനാസ നിസ്കാരം
മക്ക: കഴിഞ്ഞ ദിവസം മക്കയില്‍ നിര്യാതയായ എ.സി. കദീസുമ്മയുടെ പേരിലുള്ള ജനാസ നിസ്കാരം ഇന്ന് (19 .11 .10 ) വെള്ളി ജുമുഅ നിസ്കാര ശേഷം ബാര്‍ ദുബായ് മ്യൂസിയം മസ്ജിദ്, ദേര അല്‍ ഫുതൈം മസ്ജിദ്, അബൂദാബി എന്‍.എം.സിക്ക് സമീപമുള്ള ബിന്‍ ഹമൂദ മസ്ജിദ് എന്നിവിടങ്ങളില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അതേ സമയം ഇന്നലെ സുബഹി നിസ്കാര ശേഷം വിശുദ്ധ ഹറമില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന മയ്യിത്ത് നിസ്കാര ശേഷം അവരുടെ ജനാസ മക്കയിലെ ശറായില്‍ ഖബര്‍ സ്ഥാനില്‍ മറമാടി. അന്ത്യ കര്‍മ്മങ്ങളില്‍ പങ്കു കൊള്ളാന്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉദിനൂര്‍, ത്രിക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ വന്‍ ജനാവലി ഹറമില്‍ എത്തിച്ചേര്‍ന്നിരുന്നു.