ഹജ്ജ് കര്‍മ്മത്തിനിടെ മരണം, ഉദിനൂര്‍ ദുഃഖ സാന്ദ്രമായി.
മക്ക: മുന്‍ ഉദിനൂര്‍ നിവാസിയും, വള്‍വക്കാട് താമസിക്കുകയും ചെയ്യുന്ന എ.സി. കദീസുമ്മ മക്കയില്‍ മരണപ്പെട്ടു. അറഫ സംഗമം കഴിഞ്ഞു മുസ്ദലിഫയില്‍ എത്തി ജമ്രയില്‍ എറിയാനുള്ള കല്ല് ശേഖരിച്ചു മിനായിലേക്ക് മടങ്ങും വഴി ക്ഷീണം അനുഭവപ്പെടുകയും തൊട്ടടുത്തുള്ള അല്‍ വാദി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു എങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
തൃക്കരിപ്പൂര്‍ വി ഹെല്‍പ്പ് ട്രാവെല്‍സ് മുഖേന ആയിരുന്നു ഇവര്‍ ഹജ്ജിനെത്തിയിരുന്നത്. ഇവരുടെ സഹോദരി എ.സി കുല്‍സുവിന്റെ ഭര്‍ത്താവും ഉദിനൂരിലെ സര്‍വ്വാദരണീയനും ആയ ടി.സി അബ്ദുല്‍ റഹിമാന്‍ മാസ്റെര്‍ 1987 ല്‍ ഹജ്ജു കര്‍മ്മം കഴിഞ്ഞു മരണപ്പെട്ടിരുന്നു. മക്കള്‍ ബീഫാതിമ, കുഞ്ഞലീമ, കുഞ്ഞബ്ദുള്ള.
മൃത ദേഹം നിയമ നടപടികള്‍ക്ക് ശേഷം മക്കയിലെ ശറാഇല്‍ ഖബര്‍ സ്ഥാനില്‍ സംസ്കരിക്കുമെന്നു വി ഹെല്‍പ്പ് ഹജ്ജ് സംഘം ഡയറക്ടര്‍ എം. ടി.പി അഷ്‌റഫ് ഉദിനൂര്‍ ഡോട്ട് കോമിനോട് പറഞ്ഞു.
വിശുദ്ധ ഭൂമിയില്‍ നിന്നും
സുബൈര്‍ ഉദിനൂര്‍.