ആത്മ സംതൃപ്തിയോടെ മുജമ്മഉ ഹാജിമാര്‍ തിരിച്ചെത്തി
തൃക്കരിപ്പൂര്‍: അല്‍ മുജമ്മഇനു കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പോയ ഹാജിമാര്‍ ജന്മ നാട്ടില്‍ തിരിച്ചെത്തി. ശനിയാഴ്ച വൈകുന്നേരം കരിപ്പൂരില്‍ വിമാനമിറങ്ങിയ സംഘം രാത്രി 11 മണിയോടെ തൃക്കരിപ്പൂര്‍ ബസ് സ്റാന്‍റ്റ് പരിസരത്തെത്തി. സംഘത്തെ സ്ഥാപന ഭാരവാഹികളും, ബന്ധുക്കളും, നാടുകാരും ചേര്‍ന്ന് ഗംഭീരമായി സ്വീകരിച്ചു. ചീഫ് അമീര്‍ സയ്യിദ് ത്വയ്യിബ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സംഘം 40 ദിവസം മക്കയിലും മദീനയിലും മറ്റ് പുണ്യ സ്ഥലങ്ങളിലും ചെലവഴിച്ചു.
സംഘത്തിനു കീഴില്‍ രജിസ്ടര്‍ ചെയ്ത മുഴുവന്‍ അംഗങ്ങളെയും ഹജ്ജിനു കൊണ്ട് പോകാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ത്വയ്യിബ് തങ്ങള്‍ പറഞ്ഞു. മക്കയിലും, മദീനയിലും ഹറമുകള്‍ക്ക് തൊട്ടടുത്ത് തന്നെ താമസം ലഭിച്ചത് അങ്ങേയറ്റം ഉപകാരപ്പെട്ടെന്നു സംഗത്തിലെ മുതിര്‍ന്ന പൌരനായ മൂപ്പന്റകത്തു അബ്ദു റഹിമാന്‍ ഹാജി സംതൃപ്തിയോടെ പറഞ്ഞു.
ത്വയ്യിബു തങ്ങളുടെ ആത്മീയ നേതൃത്വവും, ഷാര്‍ജ മമ്മീച്ചയുടെ ആത്മാര്‍ത്ഥ സേവനവും ഞങ്ങളെ അത്ഭുതപ്പെടുത്തി എന്ന് സ്ത്രീകളിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നഫീസ ഹജ്ജുമ്മ കുന്നുംകൈ പറഞ്ഞു. പ്രഥമ ഹജ്ജു സര്‍വീസ് തന്നെ വന്‍ വിജയകരമാക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും സ്ഥാപന ഭാരവാഹികള്‍ അങ്ങേയറ്റം നന്ദി അറിയിച്ചു.
അല്‍ മുജമ്മഉ ഹജ്ജു സംഘം തൃക്കരിപ്പൂര്‍ ബസ് സ്ടാന്റ്റ് പരിസരത്ത് എത്തിച്ചേര്‍ന്നപ്പോള്‍ |
ഹാജിമാരെ സ്വീകരിക്കുന്ന ബന്ധുക്കള്‍ |