സ്വന്തം ലേഖകന്‍
മക്ക; നിറഞ്ഞ കണ്ണുകളോടെ വിതുമ്പുന്ന മനസ്സുമായി ഹാജിമാര്‍ മക്കയോട് വിട ചൊല്ലി , നാട്ടിലേക്കു യാത്രയായി .
തൃകരിപൂരില്‍ നിന്നും ഹജ്ജിന്നായി എത്തിയ വി ഹെല്‍പ്പ് , മുജമ്മ ഹജ്ജു ഗ്രൂപ്പ് അംഗങ്ങളാണ് മക്കയോട് വിടചൊല്ലി സ്വദേശത്തെക്കു മടങ്ങിയത് . ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ ഒരു വെള്ളിയാഴ്ച കൂടി മക്കയില്‍ കഴിയാന്‍ സാധിച്ച സംതൃപ്തിയോടെയാണ് ഹാജിമാര്‍ മടങ്ങിയത് , സുബഹി നമസ്ക്കരത്തിന്നായി ഹരമിലെത്തിയ ഹാജിമാര്‍ നമസ്കാകര ശേഷം വിട വാങ്ങല്‍ തവാഫോടെയാണ് ഹാജിമാര്‍ മക്കയോട് വിട ചോദിച്ചത് , ഇരു ഗ്രൂപുകളുടെയും അമീരുമാരുടെ നേത്രത്വത്തില്‍ ഹരം പരിസരത്തു വെച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനയും നടന്നു . തുടര്‍ന്ന് ഹാജിമാര്‍ ഓരോരുത്തരായി ഹരമിനോട് സലാം ചൊല്ലി പിരിയുമ്പോള്‍ ഹാജിമാരില്‍ നിന്നും ഉണ്ടായ അടക്കനാവാത്ത സങ്ങടത്തെ സമാധാനിപ്പിക്കാന്‍ അമീരുമാരുമാര്‍ ഏറെ പാടുപെട്ടു , പാല ഹാജിമാരും ഏറെ വകിയാണ് ഹറമില്‍ നിന്നും റൂമില്‍ എത്തിയത് . വൈകുന്നേരം അഞ്ചു മണിയോടെ ജിദ്ധ ഇന്റ്റെര്‍ നാഷണല്‍ എയര്‍ പോട്ട് ലകഷ്യമാക്കി പുറപെട്ട ഹജ്ജു സംഘം രാത്രി എട്ടു മണിയോടെ എയര്‍പ്പോട്ടില്‍ എത്തി . രാത്രി മൂന്നേ പതിനന്ജോടെ സൗദി എയര്‍ ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നും പറന്നുയരുന്ന വി ഹെല്‍പ് ഹജ്ജു സംഘം ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ കോഴിക്കോട് വിമാനതാവളത്തില്‍ എത്തും , ഇവര്‍ വൈകുന്നേരം എട്ടു `
മണിയോടെ തൃകരിപ്പൂരില്‍ എത്തും .
മുജമ്മ സംഘം ശനിയാഴ്ച രാവിലെ നാലു മണിക്കുള്ള ഒമാന്‍ എയര്‍ ലൈന്‍സ് വിമാനത്തിലാണ് നാട്ടിലേക്ക് പുറപെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെ ഹാജിമാര്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയിരുന്നു, രാത്രി മൂന്ന് മണിയോടെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി നാലുമണിക്ക് പറന്നുയര്‍ന്ന വിമാനം ഉച്ചയോടെ കോഴിക്കോട് എത്തും . ഹാജിമാരെ സ്വീകരികുന്നതുന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്കുന്നതിന്നായി തൃകരിപൂരില്‍ നിന്നും വളണ്ടിയര്‍ സംഘം കൊഴികോട്ടു എത്തിയതായി മുജമ്മ ഹജ്ജു ഗ്രൂപ്പ് അമീര്‍ ത്വയ്യിബ് തങ്ങള്‍ പറഞ്ഞു, ഹജ്ജു സംഘം രാത്രിയോടെ തൃകരിപൂര്‍ മുജമ്മ ഇല്‍ എത്തും .