The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010, ഒക്‌ടോബർ 20, ബുധനാഴ്‌ച
കേന്ദ്ര ഹജ്ജു കമിറ്റി മുഖേന കേരളത്തില്‍ നിന്നും എത്തുന്ന ഹാജിമാര്‍ ഇന്ന് പുണ്യ ഭൂമിയില്‍
മദീന ; കേന്ദ്ര ഹജ്ജു കമിറ്റി മുഖേന കേരളത്തില്‍നിന്നും പരിശുദ്ധ ഹജ്ജു കറ്മത്തിന്നായി വരുന്ന ഹാജിമാരുടെ സംഘം ഇന്ന്(വ്യാഴം ) മദീനയില്‍ എത്തും .
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മുന്നൂറോളം വരുന്ന തീര്‍ത്ഥടകരെയും വഹിച്ചു കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പുറപെടുന്ന സൗദി എയര്‍ ലൈന്‍സ് വിമാനം ഉച്ചയ്ക്ക് മൂന്നു മണിയോടെ മദീന ഇബ്നു അബ്ദുല്‍ അസീസ് വിമാനതാവളത്തില്‍ എത്തും. പുണ്യ ഭൂമിയില്‍ എത്തുന്ന ഹാജിമാരെ ഇന്ത്യന്‍ ഹജ്ജു മിഷന്‍ ഉദ്യോഗസ്ഥരും ,മദീന ഹജ്ജു വെല്‍ ഫെയര്‍ ഫോറം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും .
കരിപൂരില്‍ നിന്നുമുള്ള തീര്‍ത്ഥടകരെ വഹിച്ചും കൊണ്ടുള്ള രണ്ടു വിമാനങ്ങള്‍ ആണ് ഇന്ന് മദീനയില്‍ എത്തുന്നത്. ആദ്യ വിമാനം ഉച്ചയ്ക്ക് മൂന്നു മണിക്കും ,രണ്ടാമത്തെ വിമാനം വൈകീട്ട് നാലു മണിക്കുമാണ് എത്തുക .
ഏഴായിരത്തി തൊള്ള യിരത്തി തൊണ്ണൂറ്റി മൂന്നു പേര്‍ക്കാണ് ഇപ്രാവശ്യം സമസ്ഥാന ഹജ്ജു കമിറ്റി മുഖേന ഹജ്ജിന്നായുള്ള അനുമതി ലഭിച്ചത് . മുന്നൂറ്റി പത്തൊന്‍പതു പേര്‍ക്ക് കേന്ദ്ര ക്വാട്ടയിലൂടെയും അനുമതി ലഭിച്ചു.
ഇന്ത്യയില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെ മദീനയിലെകുള്ള വരവ് ഒക്ടോബര്‍ ഒന്‍പതു മുതല്‍ ആരംഭിച്ചിരുന്നു . എന്നാല്‍ കേരളത്തില്‍ നിന്നുമുള്ള ഹജ്ജു തീര്‍ത്ഥാടകര്‍ ഇന്നാണ് എത്തുന്നത് എന്നുള്ളതിനാല്‍ കേരളത്തിലെ ഹാജിമാര്‍ക്ക് മദീനയിലെ ഹരമിന് സമീപംഉള്ള കെട്ടിടങ്ങളില്‍ താമസ സൌകര്യം ലഭിക്കനുള്ള സാധ്യത ഏറെ കുറവാണ്. സമീപത്തുള്ള കെട്ടിടങ്ങളില്‍ എല്ലാം തന്നെ തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .
മലയാളി തീര്‍ത്ഥാടകരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിച്ചു ചികിത്സാ നടപടികള്‍ സ്വീകരികുന്നതിന്നായി മലയാളികളായ അഞ്ചു ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട് .
മദീനയിലും മക്കയിലും മിതമായ കാലാവസ്ഥ നിലനില്കുന്നതിനാല്‍ ഇപ്പോള്‍ ഹാജിമാര്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടാവാനുള്ള സാധ്യതയും ഏറെ കുറവാണ്
ഇന്ന് , മദീനയിലെ വിമാനതാവളത്തില്‍ എത്തുന്ന മലയാളി ഹാജിമാരെ സ്വീകരിക്കാന്‍ മലയാളികളുടെ നേത്രത്വതിലുള്ള നിരവധി സംഘടനാ പ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും കര്‍മ നിരതരായി കഴിഞ്ഞു .
പ്രവാചകനഗരിയിലെക്ക് എത്തുന്ന ഹാജിമാര്‍ക്ക് ആവശ്യമായ പാനീയങ്ങള്‍ നല്‍കുന്നതിന്നും ,ഒരേ കവര്‍ നമ്പരില്‍ വരുന്നവരെ ഒരേ ബസ്സില്‍ തന്നെ കയറ്റി ഒരേ റൂമില്‍ തന്നെ പാര്‍പികുന്നതിന്നും, ലഗേജുകള്‍ കണ്ടെത്താന്‍ സഹായികുന്നതിന്നും , വഴി തെറ്റുന്നവരെ സഹായികുന്നതിനും എല്ലാം ഉള്ള ഒരുകങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു .
വിവധ ഗ്രൂപ്പുകള്‍ തരിച്ചു കൊണ്ടുള്ള വളണ്ടിയര്‍മാരും സേവന രംഗത്ത് സജീവമായി തന്നെ നിലഉറപിച്ചു കഴിഞ്ഞു .
സുബൈര്‍ ഉദിനൂര്‍
.