അറഫ ഹജ്ജ് ഗ്രൂപ്പിലെ അംഗങ്ങള്‍ പരിപൂര്‍ണ സംതൃപ്തര്‍
മക്ക: തൃക്കരിപ്പൂരില്‍ നിന്നും ആദ്യമായി വിശുദ്ധ ഭൂമിയിലെത്തിയ അറഫ ഹജ്ജ് ഗ്രൂപ്പിലെ അംഗങ്ങളെല്ലാം പരിപൂര്‍ണ സംതൃപ്തരാണ് എന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം.ടി.പി അഷ്‌റഫ് (വീ ഹെല്‍പ്പ് ട്രാവല്‍സ്) ഉദിനൂര്‍ ഡോട്ട് കോമിനെ അറിയിച്ചു. പുണ്യ ഭൂമിയിലെ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖഅദ് ഇരുപത്തി ആറിനു അംഗങ്ങള്‍ മദീന സിയാരത്തിനായി പുറപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുജമ്മഉ ഹജ്ജ് സംഘം താമസിക്കുന്ന കെട്ടിടത്തിനു അഭിമുഖമായുള്ള കെട്ടിടത്തിലാണ് അറഫ ഗ്രൂപ്പ് അംഗങ്ങളും താമസിക്കുന്നത് എന്നത് നാട്ടുകാര്‍ക്ക് പരസ്പരം കാണാനുള്ള സൌകര്യമായി.
അതേ സമയം ത്രിക്കരിപൂരിലെ ഏറ്റവും അധികം ഹാജിമാരുമായി പുറപ്പെടുന്ന ഖിദ്മത്ത് (സി.ടി) ഹജ്ജ് സംഘം നാളെ എത്തുമെന്ന് അതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. തൃക്കരിപ്പൂര്‍ ടൌണ്ണ്‍ ജുമാ മസ്ജിദ് ഖത്തീബ് ചുഴലി മുഹ്യുദ്ധീന്‍ മൌലവിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം പേരാണ് സംഘത്തോടൊപ്പം യാത്ര പുറപ്പെടുന്നത്. ഇവര്‍ കൂടി എത്തുന്നതോട് കൂടി ഹറമില്‍ അത്യപൂര്‍വ്വ തൃക്കരിപ്പൂര്‍ സംഗമം തീര്‍ക്കപ്പെടും.
സുബൈര്‍ ഉദിനൂര്‍
.