കലാശക്കൊട്ട് കഴിഞ്ഞു. ഇനി പോളിംഗ് ബൂത്തില്‍
ഉദിനൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ സമാപിച്ചു. ഇനി നാളെ പോളിംഗ് ബൂത്തില്‍ സമ്മതിദായകര്‍ തങ്ങളുടെ മനസ്സ് തുറക്കും. ജില്ലാ പഞ്ചായത്തിലേക്കും, ബ്ലോക്കുകളിലേക്കും, ഗ്രാമ പഞ്ചായത്തിലെക്കുമുള്ള വിധിയെഴുത്താണ് നാളെ (23.10.2010 ശനി) നടക്കുക.
കാസറഗോഡ് ജില്ലാ പഞ്ചായത്തിലേക്ക് പതിനാറു ഡിവിഷനുകളില്‍ നിന്ന് 69 പേര്‍ മത്സരിക്കുന്നു. ഇതില്‍ 37 പുരുഷന്മാരും 32 സ്ത്രീകളുമാണ്. ജില്ലയിലെ 6 ബ്ലോക്ക് പഞ്ചായതുകളിലെക്കായി 248 പേര്‍ മത്സരിക്കുന്നു. 117 പുരുഷന്മാരും, 131 സ്ത്രീകളും സ്ഥാനര്തികളായി ഉണ്ട്. . 38 ഗ്രാമ പഞ്ചായതുകളിലെക്കായി മൊത്തം 1961 പേരുണ്ട്. 982 പുരുഷന്മാരും, 979 സ്ത്രീകളും.
ഉദിനൂര്‍ ഗ്രാമത്തിലെ വോട്ടര്‍മാര്‍ തൃക്കരിപ്പൂര്‍, പടന്ന എന്നീ രണ്ടു പഞ്ചായത്തുകളിലായി പരന്നു കിടക്കുന്നു. കിനാത്തില്‍, സെന്‍ട്രല്‍, പരത്തിച്ചാല്‍, തെക്കുപുറം എന്നീ പ്രദേശങ്ങള്‍ പടന്ന പഞ്ചായത്തിലും, ബെദയില്‍, പേക്കടം, മണിയനോടി പ്രദേശങ്ങള്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്നു. നിലവില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫും, പടന്ന പഞ്ചായത്ത് എല്‍. ഡി. എഫും ആണ് ഭരിക്കുന്നത്. വികസനത്തിന്റെ കാര്യത്തില്‍ രണ്ടു പഞ്ചായത്തുകള്‍ തമ്മിലുള്ള വൈവിധ്യം എപ്പോഴും ഉദിനൂരില്‍ പ്രതിഫലിക്കാറുണ്ട്.
എങ്ങിനെ വോട്ടു ചെയ്യാം ?
ത്രി തല തെരഞ്ഞ്ഞ്ഞെടുപ്പായതിനാല്‍ ഒരാള്‍ക്ക് മൊത്തം 3 വോട്ടാണ് ഉണ്ടാവുക. വോട്ടു ചെയ്യാനെത്തുന്ന വോട്ടറെ ഒന്നാം പോളിംഗ് ഓഫീസര്‍ തിരിച്ചറിയും. രണ്ടാമത്തെ പോളിംഗ് ഓഫീസര്‍ വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടു വിരലില്‍ മായിക്കാനാവാത്ത മഷിയില്‍ അടയാളപ്പെടുത്തും. അദ്ദേഹം ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് വോട്ടര്‍ക്ക് നല്‍കും. മൂന്നാമത്തെ പോളിംഗ് ഓഫീസര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, നാലാമത്തെ പോളിംഗ് ഓഫീസര്‍ ജില്ലാ പഞ്ചായത്തിന്റെയും ബാലറ്റ് പേപ്പര്‍ നല്‍കും. എല്ലാ ബാലറ്റ് പേപ്പറിന്റെയും കൌണ്ടര്‍ ഫോയിലുകളില്‍ വോട്ടര്‍മാരുടെ ഒപ്പ് രേഖപ്പെടുത്തുന്നതാണ്. അഞ്ചാമത്തെ പോളിംഗ് ഓഫീസര്‍ വോട്ടറില്‍ നിന്നും ബാലറ്റ് പേപ്പര്‍ വാങ്ങിക്കുകയും, അവ പെട്ടിയില്‍ നിക്ഷേപിക്കാന്‍ തരത്തില്‍ മടക്കി കാണിച്ചു തരികയും ചെയ്യും. ആറാമത്തെ ഓഫീസര്‍ വോട്ടു ചെയ്യാനുള്ള സീല്‍ നല്‍കും. തുടര്‍ന്ന് നിങ്ങള്ക്ക് രഹസ്യ അറയിലേക്ക് നീങ്ങിയ ശേഷം ബാലറ്റ് പേപ്പര്‍ തുറന്നു ഇഷ്ടമുള്ള ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാം. മൂന്നു വോട്ടുകളും ഇത്തരത്തില്‍ രേഖപ്പെടുത്തി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണം.