തൃക്കരിപ്പൂരില്‍ സംഘര്‍ഷം
തൃക്കരിപ്പൂര്‍: തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ബസ്റ്റാന്റ് പരിസരത്ത് നടത്തിയ പൊതുയോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. മൈക്ക് പെര്മിഷനില്ലാതെയാണ് പരിപാടി നടത്തിയതെന്ന കാരണം പറഞ്ഞ്ഞു യോഗ സ്ഥലത്തെത്തിയ പോലീസ് മൈക്ക് സെറ്റുകള്‍ കസ്ടടിയില്‍ എടുത്തപ്പോള്‍ ലീഗ് ജില്ല സെക്രട്ടറി എ.ജി.സി ബഷീര്‍ പോലീസുമായി കയര്‍ത്ത് സംസാരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. എ.ജി.സി യെ പോലീസ് തള്ളി മാറ്റിയപ്പോള്‍ അണികള്‍ നിയന്ത്രണം വിടാന്‍ തുടങ്ങി. ഉടനെ പോലീസ് ലാത്തി വീശി രംഗം നിയന്ത്രണ വിധേയമാക്കി. തുടര്‍ന്ന് നവംബര്‍ 2 വരെ ചന്തേര പോലീസ് സ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതിനിടെ ഇടതു സ്വതന്ത്രനായി പൂവള പ്പില്‍ മത്സരിച്ച ഐ. എന്‍.എല്‍ നേതാവ് വി.എന്‍.പി അബ്ദുല്‍ റഹ്മാന്റെ വസതിക്ക് നേരെ ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത് പരക്കെ പ്രതിഷേധത്തിന് ഇടയാക്കി. ആഹ്ലാദ പ്രകടനമായി വന്ന ലീഗ് പ്രവര്‍ത്തകരാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ അക്രമം നടത്തിയതെന്ന് ദ്രിക്സാക്ഷികള്‍ പറഞ്ഞു.