ജനാബ് എ.ബി.അബ്ദുള്ള മാസ്റര്‍
വിശുദ്ധ ഹജ്ജിനു പുറപ്പെടുന്നു.
ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘത്തിന്റെ ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയും, കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റും, അല്‍ മുജമ്മഉ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജറുമായ ജനാബ് എ.ബി.അബ്ദുള്ള മാസ്റര്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനു പുറപ്പെടുന്നതായി ഉദിനൂര്‍ ഡോട്ട് കോമിനെ അറിയിച്ചു.
ഗവ: മുഖേനയുള്ള യാത്ര ആയതിനാല്‍, യാത്രയെക്കുറിച്ചുള്ള പരിപൂര്‍ണ ഉറപ്പ് ലഭിക്കാത്തതിനാലാണ് സുഹൃത്തുക്കളോടും ബന്ധുക്കളോടും മുന്‍കൂട്ടി യാത്ര ചോദിക്കാന്‍ സാധിക്കാതിരുന്നതെന്നും, ആയതിനാല്‍ ഇതൊരറിയിപ്പായി കരുതി നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്ത്തിക്കണം എന്നും, തന്നില്‍ നിന്നും വാക്കിലോ പ്രവര്ത്തിയിലോ വിഷമകരമായ വല്ലതും വന്നു പോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കണം എന്നും അദ്ദേഹം അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍: 2270081
.