ഹജ്ജ് വിശേഷം 2010
ഹാജിമാരെ സ്വീകരിക്കാനായി ഗുവൈഫാത്ത് ഒരുങ്ങി
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി റോഡ് മാര്‍ഗ്ഗം പോകുന്ന ഹാജിമാരെ സ്വീകരിക്കാനായി യു.ഏ.ഇ സൗദി അതിര്‍ത്തിയായ ഗുവൈഫാത്ത് ഒരുങ്ങിക്കഴിഞ്ഞു.
യു.ഏ.ഇ യില്‍ നിന്നും, ഒമാനില്‍ നിന്നും ദിനേന നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി ഹജ്ജിനും ഉമ്രക്കും ആയി കടന്നു പോകുന്നത്. വളരെ ചെലവ് കുറഞ്ഞ നിരക്കില്‍ ഹജ്ജ് കര്‍മ്മം പൂര്‍ത്ത്തീകരിക്കമെന്നത് കൊണ്ട് മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശീയര്‍ റോഡ് മാര്‍ഗ്ഗമുള്ള ഹജ്ജ് ഉമ്രയെ ആശ്രയിച്ച ഒരു കാലം ഉണ്ടായിരുന്നു. അന്ന് കേവലം 3500 ദിര്‍ഹം ഉണ്ടായിരുന്നാല്‍ ഹജ്ജ് ചെയ്തു മടങ്ങാമായിരുന്നു, പക്ഷെ 4 വര്ഷം മുമ്പ് സൗദി അധികൃതര്‍ യു.ഏ.ഇ യുടെ ഹജ്ജ് ക്വോട്ട ഗണ്യമായി കുറക്കുകയും, ഫീസ് ഇനത്തില്‍ ഭീമമായ തുക വര്‍ദ്ധനവും വരുത്തിയതോടെ വിദേശികള്‍ക്ക് ഹജ്ജ് ചാര്‍ജ്ജ് ഇരട്ടിയില്‍ അധികമായി. അഥവാ 7500 ദിര്‍ഹം. ഇത് വിമാന യാത്രക്ക് സമാനമായ തുക ആയതിനാല്‍ പിന്നീട് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ് മാര്‍ഗ്ഗമുള്ള യാത്രയെ ക്രമേണ കയ്യൊഴിയുകയായിരുന്നു. എങ്കിലും സ്വന്തമായി വാഹനത്തില്‍ കുടുംബ സമേതം റോഡു മാര്‍ഗ്ഗം പോകുന്ന മലയാളികള്‍ ഇപ്പോഴും കുറവല്ല.
എന്നാല്‍ യു.ഏ.ഇ ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി സ്വദേശികള്‍ ദിനേന ഇത് വഴി കടന്നു പോകുന്നു. യു.ഏ.ഇ യുടെ അതിര്‍ത്തിയിലുള്ള ഈ ചെക്ക് പോസ്റ്റില്‍ നിന്നും യാത്രാ രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്തിയ ശേഷമേ യാത്രക്കാരനെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂ. തിരക്കേറിയ ഹജ്ജ് വേളയിലും, റംസാനിലെ ഉമ്ര വേളയിലും ഈ പരിശോധനക്കായി മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടി വരും. ഇങ്ങിനെ കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി വിപുലമായ ടെന്റുകള്‍ അധികൃതര്‍ ഇവിടെ ഒരുക്കി വെച്ചിട്ടുണ്ട്.
മലയാളികള്‍ റോഡു മാര്‍ഗ്ഗമുള്ള ഹജ്ജ് ഒഴിവാക്കിയെങ്കിലും റോഡു മാര്‍ഗ്ഗമുള്ള ഉമ്ര അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ആവശ്യമായ ഗൈഡന്‍സ് നല്‍കിക്കൊണ്ടുള്ള ഈ യാത്ര പലര്‍ക്കും അവിസ്മരണീയമാണ്. ഇതിനായി നിരവധി മലയാളി സംഘടനകള്‍ യു.ഏ.ഇ യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്. വൈ.എസ്, സുന്നി സെന്റര്‍, കെ.എം.സി.സി.തുടങ്ങിയവ അക്കൂട്ടത്തില്‍ മുന്‍ നിരയിലുണ്ട്.
യു.ഏ.ഇ യിലെ തന്നെ ഏറ്റവും വലിയ ഉമ്ര സംഘമായ ദുബായ് എസ്.വൈ.എസ് ഉമ്ര സംഘം, അബൂദാബിയിലെ യര്മൂക്ക് ഹജ്ജ് ഉമ്ര സംഘം എന്നിവ മുഖേന പ്രതിമാസം നൂറു കണക്കിന് യാത്രക്കാരാണ് ഇത് വഴി കടന്നു പോകുന്നത്. ദുബൈയില്‍ നിന്നും ഉദിനൂര്‍ നിവാസികളായ വി.പി.കെ ഹനീഫ്, വി.പി.കെ നവാസ്, ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് ദുബായ് സെക്രട്ടറി ടി.റഹ്മത്തുള്ള, സഹോദരങ്ങളായ ടി.ശരീഫ്, ഏ.സി. ഷബീര്‍ ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി.സി.ഇസ്മായില്‍ തുടങ്ങിയവര്‍ ദുബായ് എസ്.വൈ.എസ് സംഘം മുഖേനയും ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ അബൂദബി ശാഖാ കണ്‍വീനര്‍ ടി.അഷ്‌റഫ് യ്ര്മൂഖ് ഹജ്ജ് സംഘം മുഖേനയും
ഈ അടുത്തായി ഇത് വഴി ഉമ്രക്കായി കടന്നു പോയവരില്‍ ഉള്‍പ്പെടുന്നു. ഇവിടെ ഗൈഡന്‍സ് ആവശ്യമുള്ള ഉദിനൂര്‍ നിവാസികള്‍ക്ക് ഉദിനൂര്‍ ഡോട്ട് കോം ഹെല്‍പ്പ് ഡസ്കില്‍ ബന്ധപ്പെടാം. 0097150 8199842
ഫോട്ടോ ആന്റ് റിപ്പോര്‍ട്ട്: ഹസൈനാര്‍ ഏ.ജി