കഅബയുടെ കിസ്‌വ ചാര്‍ത്തല്‍ ചടങ്ങ് ദുല്‍ഹജ്ജു ഒന്നിന് .
മക്ക;മക്കയിലെ വിശുദ്ധ കഅബയ്ക്കുള്ള പുത്തന്‍ കസവ് ചാര്‍ത്തല്‍ ചടങ്ങ് ദുല്‍ഹജ്ജു ഒന്നിന് നടക്കും .
മേല്‍ത്തരം പട്ടില്‍നിര്‍മിച്ച കിസ്‌വ മാറ്റിയിടല്‍ ചടങ്ങാണ് ദുല്‍ ഹജ്ജു ഒന്നിന് സുബഹി നമസ്കാരാനന്തരം നടക്കുക. കഅബയ്ക്ക് ചാര്‍ത്താനുള്ള കിസ്‌വ ഹറം പള്ളിയുടെ പ്രധിനിധി അബ്ദുല്‍ റഹ്മാന്‍ ശൈബിക്ക് അധികൃതര്‍ കൈമാറും. മേല്‍ത്തരം പട്ടില്‍നിര്‍മിച്ച കസവിന്റ്റെ ചെലവു രണ്ടു കോടി റിയാലാണ്. ശുദ്ധമായ കറുത്ത പട്ടില്‍ സ്വര്‍ണന്നൂല്‍ കൊണ്ട് സത്യസാക്ഷ്യവചനങ്ങളും, ഖുറാന്‍ സൂക്തങ്ങളും നെയ്തെടുത്താണ് കിസ്‌വ നിര്‍മിചിരികുന്നത്.മക്കയ്ക്ക് സമീപം ഉള്ള പ്രത്യേക ഫാക്ടറിയില്‍ നിന്നുമാണ് പുത്തന്‍ കിസ്‌വയുടെ പൂര്‍ത്തീകരണം നടന്നിട്ടുള്ളത് .