റാഫിക്ക് പൌര സ്വീകരണം , ജന്മ നാടൊരുങ്ങി
തൃകരിപൂര്‍ ; ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോളറായി തെരഞ്ഞെടുത്ത് തൃകരിപ്പൂരിന് അഭിമാനമായി മാറിയ മുഹമ്മദ് റാഫിക്കു ജന്മനാട് നല്‍കുന്ന പൌര സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു .
ഒക്ടോബര്‍ 15 ന് തൃകരിപൂര്‍ ഹൈസ്കൂള്‍ ഗ്രൌണ്ടിലാണ് സ്വീകരണ പരിപാടികള്‍ ഒരുകുന്നത് .
വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ തങ്കയം മുക്കില്‍നിന്നും വാദ്യങ്ങളുടെയും, മുത്തുകുടകളുടെയും അകമ്പടിയോടെ റാഫിയെ സ്വീകരണ നഗരിയിലേക്ക് ആനയിക്കും . തൃകരിപ്പൂരിലെ വിവധ കായിക താരങ്ങള്‍ , ക്ലബ്ബുകളിലെ പ്രധിനിധികള്‍, സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ , കുടുംബ ശ്രീ അംഗങ്ങള്‍ , തുടങ്ങീ വിവിധ മേഗലകളിലെ നിരവധി പേര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും, ഫിഫ അപീല്‍ കമ്മിറ്റി അംഗം പി പി ലക്ഷ്മണന്‍ സ്വീകരണ യോഗത്തില്‍ വെച്ച് ഉപഹാരം റാഫിക്ക് നല്‍കി ആദരിക്കും .
സ്വീകരണ പരിപാടിയുടെ ഭാഗമായി വൈകുന്നേരം അഞ്ചു മണിക്ക് തൃകരിപ്പൂര്‍ മിനി സ്റ്റെടിയത്തില്‍ വെച്ച് , വിവ കേരളയും ,റാഫി ഇലവനും തമ്മിലുള്ള സൌഹ്രത ഫുട്ബോള്‍ മത്സരവും നടക്കും
ഇബ്രാഹിം കുട്ടി . ടി