ബൈക്കപകടം എലൈറ്റ് ശിഹാബിന്ന് പരിക്കേറ്റു.
ത്രിക്കരിപ്പൂര്‍: ത്രിക്കരിപ്പൂര്‍ നീലമ്പം മസ്‌ജിദ് പരിസരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പേക്കടം എലൈറ്റ് ഹൌസിലെ ശിഹാബിന്റെ ബൈക്ക് തന്റെ നാട്ടുകാരനായ സുനിലിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കല്ല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പായിരുന്നു സുനില്‍ അപകടത്തില്‍ പെട്ടത്. ത്രിക്കരിപ്പൂരിലേക്ക് ബൈക്കുമായി പോവുകയായിരുന്ന സുനില്‍ എതിരെ വന്നിരുന്ന ശിഹാബിന്റെ ബൈക്കിലിടിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന ഓട്ടോ റിക്ഷയെ മറികടക്കനുള്ള ശ്രമമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള് പറഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ത്രിക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സക്കായി കണ്ണൂരിലേക്ക് കൊണ്ട് പോയി.