സഹപാഠിയുടെ ചേതനയറ്റ ശരീരം കണ്ടു അവര്‍ വിങ്ങിപ്പൊട്ടി
ഉദിനൂര്‍: ഞായറാഴ്ച വലിയപറമ്പ് കടലില്‍ കുളിക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വിധ്യാര്തികളുടെ ചേതനയറ്റ ശരീരം കണ്ടു ഉദിനൂര്‍ ഗവ: ഹൈസ്കൂള്‍ വിധ്യാര്തികളും അധ്യാപകരും വിങ്ങിപ്പൊട്ടി. ദിവസങ്ങള്‍ക്കു മുമ്പ് വരെ തങ്ങളോടൊപ്പം കളി തമാശകളില്‍ പങ്കു കൊണ്ട കൂട്ടുകാരന്‍ നിശ്ചലമായി കിടക്കുന്ന കാഴ്ച ആരുടേയും കരലളിയിക്കുന്നതായിരുന്നു.
ഉദിനൂര്‍ ഗവ: ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ വിനീത് കൂട്ടുകാരോടൊപ്പം സാധാരണയുള്ള ഫുട്ബോള്‍ കളി കഴിഞ്ഞ ശേഷം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പക്ഷെ അവിചാരിതമായി വിനീതും കൂട്ടുകാരായ അനൂപ്, പ്രണവ്, വിജിന്‍, എന്നിവര്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നു. ഇതില്‍ പ്രണവ്, വിജിന്‍, എന്നിവരെ രക്ഷപ്പെടുത്താനയെങ്കിലും വിനീത്, അനൂപ് എന്നിവര്‍ വിധിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
കാഞ്ഞാങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു മൃതദേഹം ഉദിനൂര്‍ ഗവ: ഹൈസ്കൂളില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം വലിയപറമ്പ് ശ്മശാനത്തില്‍ സംസ്കരിച്ചു.
അതേസമയം മരണത്തിനു മുന്നില്‍ നിന്നും തങ്ങളുടെ രണ്ട് കൂട്ടുകാരെ രക്ഷപ്പെടുത്തിയ ചാരിതാര്ത്യത്തിലാണ് ശരത്തും, സനലും. ചുഴിയിലകപ്പെട്ട പ്രണവ്, വിജിന്‍ എന്നിവരെ അതിസാഹസികമായിട്ടാണ് ഇരുവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. എന്നാല്‍ വിനീതിനെയും, അനൂപിനെയും കൂടി രക്ഷപ്പെടുത്താന്‍ സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഇരുവര്‍ക്കും ദുഃഖം അടക്കാനാവുന്നില്ല.