Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

റാഫി തന്നെ ഒന്നാമന്‍ !!

തൃക്കരിപ്പൂര്‍ ; തൃക്കരിപ്പൂര്‍ മിനിസ്റ്റേഡിയത്തിന്റ്റെ ചരല് കല്ലുകള്ക്കിടയില് ‍നിന്നും പോസ്റ്റുകള്‍ ലക്ഷ്യമാക്കി നീട്ടിയടിച്ച ഷോട്ടുകള്‍ ഇന്ത്യന്‍ ഫുട്ബാളില്‍ തന്നെ ഇത്രയും ഉയരത്തിലെത്തിക്കുമെന്നു റാഫി പോലും ഒരുപക്ഷെ പ്രതീക്ഷിചിട്ടുണ്ടാവില്ല, ഏതായാലും തൃക്കരിപ്പൂരിനു അഭിമാനിക്കാന്‍ മറ്റൊരു മുഹൂര്‍ത്തവും കൂടി റാഫി നാടിനു സമര്‍പിച്ചു കഴിഞ്ഞിരിക്കുന്നു .

ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനായി റാഫിയെ ന്യൂ ദല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വി ഐ പികളെ സാക്ഷി നിര്‍ത്തി സംഘാടകര്‍ പ്രഖ്യാപിച്ചപ്പോള്‍ , കണ്ണുനീരില്‍ നിറഞ്ഞ സന്തോഷത്തോടെ ബഹുമതി തന്റ്റെ നാടിന്നും തന്നോടപ്പം കളിച്ചവര്‍ക്കും തന്റ്റെ പരിശീലകര്‍ക്കും സമറ്പ്പിക്കുന്നു എന്നായിരുന്നു റാഫിയുടെ പ്രതികരണം.

ഫുട്ബോള്‍ പ്ളയേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ വോട്ടിംഗിലൂടെയാണ് റാഫിയെ ഒന്നാമനായി പ്രഖ്യാപിച്ചത്. തൃക്കരിപ്പൂര്‍‍ ഹൈ സ്കൂളിലെ കയികധ്യപകനായ രാമകൃഷ്ണന്‍ മാസ്റ്ററാണ് റാഫിയിലെ ഫുട്ബോളറെ കണ്ടെത്തിയിരുന്നത്. അടുത്ത വറ്ഷം ജനുവരിയില്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ കപ്പില്‍ മുന്‍ നിരയില്‍ നിന്ന് കൊണ്ട് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടുക എന്നതാണ് റാഫിയുടെ അടുത്ത ലക്‌ഷ്യം.  ഈ സ്വപ്നവും പൂവണിയും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം, അതിന്നായി രണ്ടു രണ്ടു കണ്ണും നട്ടു നമുക്ക് കാത്തിരിക്കാം.

സുബൈര്‍ ഉദിനൂര്‍