Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ശാഹുല്‍ ഹമീദിന് കണ്ണീരില് കുതിറ്ന്ന യാത്രാ മൊഴി

തൃക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം അടിയേറ്റു മരിച്ച ആയിറ്റിയിലെ വയര്‍മാന്‍ എം.ശാഹുല്‍ ഹമീദിന് ബന്ധുക്കളുടെയും സുഹ്ര് ത്തുക്കളുടെയും കണ്ണീരില് കുതിറ്ന്ന യാത്രാ മൊഴി.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌ മോര്ട്ടത്തിനു ശേഷം എത്തിയ മയ്യിത്ത് കാണാനെത്തിയവരില്‍ കണ്ണീരു വാറ്ക്കാത്തവരായി ആരുമുണ്ടാകില്ല . ആയിറ്റി ജുമാ മസ്ജിദിനു സമീപത്തുള്ള വീട്ടില്‍ കൊണ്ട് വന്ന മയ്യിത്ത് കാണാന്‍ നാടിന്‍റെ നാനാ ദിക്കില്‍ നിന്നും വന് ജനാവലി എത്തി.

അതേ സമയം ശാഹുല്‍ ഹമീദ് അടിയേറ്റു മരിച്ച സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു . എടാട്ടുമ്മലിലെ എം.ഉല്ലാസ് , കൊയങ്കരയിലെ ടി.കുമാര്‍ , സന്തോഷ്‌ , എന്നിവരാണ്‌ കസ്റ്റഡിയിലായത്.

ഉല്ലാസിനെ ചൊവ്വാഴ്‌ച രാവിലെ പരശുരാം എക്സ്പ്രെസ്സില്‍ നിന്ന് കോഴിക്കോട് റയില്‍വേ സ്റെഷനില്‍ ഇറങ്ങുന്നതിനിടയിലാണ് പിടി കൂടിയത്. കുമാറിനെയും സന്തോഷിനെയും ചീമേനിയില്‍ നിന്നും കസ്‌റ്റഡിയില്‍ എടുത്തു. ഒരാളെ കൂടി പിടികൂടനുണ്ടെന്നാണ് വിവരം.

തങ്ങളുടെ പിത്ര് തുല്യനായ അമ്മാവന്റെ അകാല നിര്യാണത്തില് മരുമക്കളായ ഉദിനൂരിലെ എം. അബ്ദുല് വഹാബും, എം.അശ്രഫും കടുത്ത ദുഖം രേഖപ്പെടുത്തി.