Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2015 ജൂലൈ 15, ബുധനാഴ്‌ച

ഉദിനൂർ എസ്‌.വൈ.എസ്‌ റിലീഫ്‌ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി

ഉദിനൂർ: കർമ്മ പഥത്തിൽ 4 പതിറ്റാണ്ട്‌ പൂർത്തിയാക്കിയ ഉദിനൂർ യൂനിറ്റ്‌ എസ്‌.വൈ.എസ്‌ റംസാൻ അവസാനത്തിൽ നടത്തിയ വിവിധ കാരുണ്യ പ്രവർത്തങ്ങൾ സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർക്ക്‌ ഏറെ ആശ്വാസകരമായി.

ഇന്നലെ ഉദിനൂർ സുന്നി സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നിർദ്ധനരായ 3 പേർക്ക്‌ ചികിൽസാ സഹായം, വിവാഹ ധന സഹായം, ഭവന നിർമ്മാണ സഹായം എന്നിവ വിതരണം ചെയ്തു. ഇതിനു പുറമെ പരത്തിച്ചാലിലെ പുതിയ റോഡിന്റെ നിർമ്മാണ ചെലവിലേക്കുള്ള സഹായം, നിർദ്ധനരായ 3 സ്ത്രീകൾക്ക്‌ തയ്യൽ മെഷീൻ എന്നിവയും, നിർദ്ധനരായ പത്ത്‌ സ്ത്രീകൾക്ക്‌ നിസ്കാരക്കുപ്പായം, മഹല്ലിലെ മുഴുവൻ വീട്ടുകാർക്കും പെരുന്നാളിന്റെ നേരിയരി എന്നിവയും നൽകി. നേരത്തെ മഹല്ലി ലെ 60 നിർദ്ധന കുടുംബങ്ങൾക്ക്‌ റംസാൻ ഭക്ഷ്യ വിഭവങ്ങളടങ്ങിയ റംസാൻ കിറ്റും, വിധവകൾക്കും, നിർദ്ധന സ്ത്രീകൾക്കും പെരുന്നാൾ വസ്ത്രവും നൽകിയിരുന്നു.

ടി.പി മഹമൂദ്‌ ഹാജിയു ടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രൊഫ: മുഹമ്മദ്‌ സാലിഹ്‌ സ അദി പ്രാർത്ഥന നടത്തി. ടി.അബ്ദുല്ല മാസ്റ്റർ, ടി.സി ഇസ്മായിൽ, പി. സൈനുൽ ആബിദ്‌ എന്നിവർ സംസാരിച്ചു.

റസാക്ക്‌ പുഴക്കര, ടി.അബ്ദുൽ ഹമീദ്‌, ടി.പി ശാഹുൽ ഹമീദ്‌ ഹാജി, ടി.പി. അബ്ദുൽ റശീദ്‌, ടി.റഹ്‌ മത്തുല്ല, എ.ജി ഹാരിസ്‌, എ.ജി ഖമറുദ്ധീൻ, ടി.സി മുഹമ്മദ്‌ സാനി, എ.കെ കുഞ്ഞബ്ദുല്ല, എ.ജി അസിനാർ, ടി.സി ഖലീഫ, സി.ഇല്യാസ്‌ എന്നിവർ റിലീഫ്‌ വിതരണങ്ങൾക്ക്‌ നേതൃത്വം നൽകി.




2015 ജൂലൈ 7, ചൊവ്വാഴ്ച

സുന്നി സെന്ററിൽ ഇഫ്താർ മീറ്റ്‌ നടത്തി



ഉദിനൂർ: എസ്‌.വൈ.എസ്‌ ഉദിനൂർ യൂനിറ്റിന്റെ 40ആം വാർഷികത്തോടനുബന്ധിച്ച്‌ സുന്നി സെന്ററിൽ വിപുലമായ ഇഫ്താർ മീറ്റ്‌ നടത്തി.

പടന്ന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടരി പി.കെ ഫൈസൽ, ഐ.എൻ.എൽ നേതാവ്‌ വി.കെ ഹനീഫ ഹാജി തുടങ്ങി വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും, നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആബാല വൃദ്ധം ജനങ്ങളും ഇഫ്താർ മീറ്റിൽ പ ങ്കെടുത്തു.






ഉദിനൂർ യൂനിറ്റ്‌ എസ്‌.വൈ.എസ്‌ റംസാൻ പ്രഭാഷണം സംഘടിപ്പിച്ചു

ഉദിനൂർ: കർമ്മ നിരതമായ 40 വർഷങ്ങൾ എന്ന ശീർഷകത്തിൽ ഉദിനൂർ യൂനിറ്റ്‌ എസ്‌.വൈ.എസ്‌ സംഘടിപ്പിക്കുന്ന 40ആം വാർഷികത്തോടനുബന്ധിച്ച്‌ വിപുലമായ റംസാൻ പ്രഭാഷണം സംഘടിപ്പിച്ചു.

ഖുർ ആൻ വിളിക്കുന്നു എന്ന പ്രമേയത്തെ ആസ്പദമാക്കി ഉദിനൂർ സുന്നി സെന്റർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം.എ ജാഫർ സാദിഖ്‌ സഅദി പ്രഭാഷണം നടത്തി.

നാം അല്ലാഹുവിനെ സ്നേഹിക്കുന്നു എങ്കിലും പലപ്പോഴും അവ ന്റെ ആജ്ഞകൾ തിരസ്ക്കരിക്കുന്നു. അതേ സമയം നാം ഇബ്‌ ലീസിനെ വെറുക്കുന്നു പക്ഷെ അവന്റെ കയ്യിലെ കളിപ്പാവകളായി മാറുകയും ചെയ്യുന്നു ഇത്‌ അങേയറ്റത്തെ വിരോധാഭാസമാണെന്ന് അദ്ധേഹം പ്രസ്താവിച്ചു.

സോഷ്യൽ മീഡിയകളെ നാം എ പ്പോഴും നന്മക്ക്‌ വേണ്ടി ഉപ യോഗിക്കാൻ തയ്യാറായാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയു മെന്നും അ ദ്ധേഹം കൂട്ടി ച്ചേർത്തു.

ടി.പി മഹമൂദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.സൈനുൽ ആബിദ്‌ സ്വാഗതം പറഞ്ഞു.


2015 ജൂലൈ 5, ഞായറാഴ്‌ച

ഉദിനൂർ യൂനിറ്റ്‌ എസ്‌.വൈ.എസ്‌ 40 ആം വാർഷികം


ഉദിനൂർ: യൂനിറ്റ്‌ എസ്‌.വൈ.എസ്‌ 40 ആം വാർഷികാ ഘോഷ പരിപാടികളു ടെ ഔ ദ്യോഗിക ഉൽഘാടനം പ്രമുഘ പണ്ഡിതനും സ അ ദിയ പ്രിൻസിപ്പാളുമായ പ്രൊഫ: മുഹമ്മദ്‌ സാലിഹ്‌ സ അദി നിർവ്വഹിച്ചു.

1975 ജൂ ലൈ 4 നു രൂപീകൃതമായ യൂനിറ്റ്‌ കമ്മിറ്റിക്ക്‌ 40 വയസ്സ്‌ പൂർത്തിയാക്കിയിരിക്കുകയാൺ. 40 വയസ്സ്‌ പൂർത്തിയായത്‌ വിശുദ്ധ റംസാനി ലെ ബദർ ദിനത്തിലായത്‌ പ്രവർത്തകർക്ക്‌ ഏ റേ ആഹ്ലാദം പകർന്നു.

40ആം വാർഷിക പരിപാടികൾ 6 മാസക്കാലം നീണ്ട്‌ നിൽക്കും. സാന്ത്വനം കാരുണ്യ പ്രവർത്തനങ്ങൾ, ആത്മീയ മജ്‌ ലിസ്‌, ഉൽബോധനം, ഇഫ്താർ മീറ്റ്‌, തസ്കിയ്യത്ത്‌ ക്യാമ്പ്‌, ഈദ്‌ സൗഹൃദ സംഗമം, കരിയർ ഗൈഡൻസ്‌, തലമുറ സംഗമം, സാഹിത്യോൽസവ്‌, സ്റ്റുഡൻസ്‌ മീറ്റ്‌, വായ നോൽസവം, വിജ്ഞാന പരീക്ഷ, മയ്യിത്ത്‌ പരിപാലന ക്ലാസ്സ്‌, മഹല്ല് സംസ്കരണം, നിയമ ബോധവൽക്കരണം, യൂത്ത്‌ എം പവർ മെന്റ്‌, ഗുഡ്‌ പാരന്റിംഗ്‌, കുടുംബ സംഗമം, പ്രവാസി സംഗമം തുടങ്ങി വവിധ്യമാർന്ന പ്രവർത്തനങ്ങളാൺ സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്‌.

2015 ജൂൺ 28, ഞായറാഴ്‌ച

ഉദിനൂർ എസ്‌.വൈ.എസ്‌ റംസാൻ റിലീഫ്‌ 2015

ഉദിനൂർ: കർമ്മ പഥത്തിൽ നാലു പതിറ്റാണ്ട്‌ പൂർത്തിയാക്കിയ ഉദിനൂർ യൂനിറ്റ്‌ എസ്‌.വൈ.എസ്‌ ഈ വർഷവും വിശുദ്ധ റംസാനിൽ വിപുലമായ റിലീഫ്‌ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

റംസാൻ ഒന്നിനു സുന്നി സെന്ററിൽ നടന്ന പ്രൊഢമായ ചടങ്ങിൽ വെച്ച്‌ മഹല്ല് പരിധിയിലെ മുഴുവൻ വീടുകളിലേക്കും നോമ്പ്‌ മുറിക്കാനുള്ള കാരക്ക വിതരണം ചെയ്തു. പ്രമുഖ പണ്ഢിതൻ പ്രൊഫ: മുഹമ്മദ്‌ സാലിഹ്‌ സ അദി കാരക്ക വിതരണൊൽഘാടനം നിർവ്വഹിച്ചു.

നേര ത്തേ തെരഞെടുത്ത 60 നിർദ്ധന കുടുംബങ്ങൾക്ക്‌ റംസാ നി ലെ ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ റിലീഫ്‌ കിറ്റ് അർഹത പ്പെട്ടവരു ടെ വീടുകളിൽ എത്തിച്ചു‌ കൊടുത്തു. നിർദ്ധനർക്കായുള്ള തയ്യൽ മെഷീനും, നിസ്കാരക്കുപ്പായവും പിന്നീട്‌ വിതരണം ചെയ്യും.

പതിവു പോ ലെ റംസാൻ അവസാനത്തിൽ മുഴുവൻ വീടുകളി ലേക്കും പെരുന്നാളിനുള്ള നേരിയരി വിതരണവും ഉണ്ടായിരിക്കു മെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടാതെ എസ്‌.വൈ.എസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമുള്ള വിവിധ സാന്ത്വന പ്രവർത്തനങ്ങളും റംസാനിൽ നടത്തും.

കഴിഞ്ഞ നാലു പതിറ്റാണ്ടായി സംഘടന ഇത്തരം റിലീഫ്‌ പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തി വരികയാണു.







2015 ഏപ്രിൽ 22, ബുധനാഴ്‌ച

ഉദിനൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

ഉദിനൂർ യൂനിറ്റ്‌ എസ്‌.വൈ.എസിന്റെയും എസ്‌.എസ്‌.എഫിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ 'സാന്ത്വനം 2015' സംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസം ഉദിനൂർ യുനീക്‌ എജു ക്കോം സെന്ററിൽ നടന്ന ക്യാമ്പിൽ നേത്ര രോഗം, ദന്ത രോഗം, ജനറൽ ചെക്കപ്പ്‌, രക്ത ഗ്രൂപ്പ്‌ നിർണ്ണയം, ഷുഗർ, പ്രഷർ, കൊള സ്ട്രോൾ പരിശോധന എന്നിവക്ക്‌ പുറമെ പ്രവാചക ചികിൽസയായ ഹിജാമ (കൊമ്പ്‌ വെക്കൽ) എന്നിവയും നടന്നു. തികച്ചും സൗജന്യമായി നടന്ന ക്യാമ്പിൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.

ഉദിനൂരിൽ ഗ്രാമത്തിന്റെ സന്തതികളായ ഡോ: ആയിഷ സിയാദ്‌, ഡോ: അഷ്കർ അലി ടി, ഡോ: നജ്‌ല നിസാം, ഡോ: വഫ ശാഹുൽ അബ്ദുല്ല, ഡോ: നഫീസത്തുൽ മിസിരിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.













2015 ഫെബ്രുവരി 28, ശനിയാഴ്‌ച

എസ്‌.വൈ.എസ്‌ അറുപതാം വാർഷികം: സമാപന സംഗമത്തിനു ജന ലക്ഷങ്ങൾ എത്തുംr

താജുല്‍ ഉലമ നഗര്‍: താജുല്‍ ഉലമ നഗരിയില്‍ ആദര്‍ശ യൗവ്വനം കരുത്തുകാട്ടിയിരിക്കുന്നു. കേരളത്തിന്റെ വര്‍ത്തമാനം തന്നെ ഈ നഗരിയിയെ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ മണിക്കൂറുകളില്‍. ഒരു പ്രവാഹം തന്നെയാണ് ഈ വയല്‍പ്പരപ്പിലേക്ക് കഴിഞ്ഞ മൂന്നു ദിനങ്ങളിലും. കാല്‍ലക്ഷം പ്രതിനിധികള്‍ക്ക് പുറമെ പിന്നെയും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ വന്നുകൊണ്ടിരിക്കുന്നു. ആശംസിക്കാനും ആശീര്‍വദിക്കാനുമായി രാഷ്ട്രീയ സാംസ്‌കാരിക പൊതുമണ്ഡലങ്ങളിലെ പ്രമുഖരും. വിജ്ഞാനനഗരിയുടെ പുതുമ പകര്‍ത്താന്‍ പൊതുജനവും ഏറെ എത്തുന്നുണ്ട് ഇവിടേക്ക്. വാര്‍ത്തയിലൂടെ വായിച്ചറിഞ്ഞ നഗരി കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമെത്തിയതും കൗതുകമായി. കേവലമൊരു ആള്‍ക്കൂട്ടത്തിന് പകരം പുതിയൊരു സമ്മേളന സംസ്‌കാരം കേരളത്തിന് പരിചയപ്പെടുത്തിയ താജുല്‍ ഉലമ നഗരി അത്ഭുതമായിരിക്കുന്നു. കേട്ടവര്‍ക്കും വന്നവര്‍ക്കും കണ്ടവര്‍ക്കും സമ്മേളനത്തെ കുറിച്ച് പറയാന്‍ നൂറുനാവ്. പ്രസ്ഥാനിക കരുത്തിന്റെ വിളംബരമായി സംഘടനാ പഠനവും ആദര്‍ശപഠനവും നടക്കുന്നതിനൊപ്പം കേരളത്തിന്റെ പൊതുജീവിതവുമായി ബന്ധപ്പെട്ട നാനാതരത്തിലുള്ള ചര്‍ച്ചകളാണ് ഈ സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. ഒരേ സമയം നാലു വേദികളിലും നേരത്തെ രജിസ്റ്റര്‍ ചെയ്ത് ബാഡ്ജ് ധരിച്ച പ്രതിനിധികള്‍. എല്ലാം അതത് മേഖലയുമായി ബന്ധപ്പെട്ടവര്‍ മാത്രം. പ്രസംഗിക്കാനും വിഷയാവതരണത്തിനും വിഷയവുമായി ബന്ധപ്പെട്ട പ്രമുഖരുടെ നീണ്ട നിര. സുന്നിപ്രസ്ഥാനത്തിന്റെ സംഘടനാ ശേഷി താജുല്‍ ഉലമ നഗരിയുടെ കവാടം കടക്കുന്നതോടെ തന്നെ കാണാനാവും. ദേശീയപാതക്കും സംസ്ഥാന പാതക്കുമിടയിലെ നൂറോളം ഏക്കര്‍ വയല്‍പ്പരപ്പില്‍ സുന്നികേരളത്തിന്റെ ഭാവിയിലേക്കുള്ള വിത്തുവിതക്കുകയാണിവര്‍. നേരിന്റെ നേരവകാശികള്‍ കൊയ്‌തെടുക്കും ഇനി ഈ വിളവുകള്‍. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഇസ്‌ലാമിന്റെ സന്ദേശവും സൗന്ദര്യവും വിളിച്ചോതുന്നതായിരുന്നു ഓരോ സെഷനുകളും. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ മഹാസമ്മേളനം നാളെ നടക്കും. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മഹാസമ്മേളനം വിജയാഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സുന്നികേരളം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും മാപ്പിള പൈതൃകത്തിന്റെയും ആയുര്‍വേദ പാരമ്പര്യത്തിന്റെയും മണ്ണ് നാളെ ജനലക്ഷങ്ങളുടെ സംഗമത്തിന് സാക്ഷിയാകും. തുടക്കം മുതല്‍ മലയാളിയെ അത്ഭുതപ്പെടുത്തുന്ന ചരിത്രസംഗമത്തിന്റെ സമാപനം അക്ഷരാര്‍ത്ഥത്തില്‍ കേരളം കണ്ട വലിയ ജനമുന്നേറ്റങ്ങളിലൊന്നായി മാറും. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തുന്ന മഹാസമ്മേളനം മുസ്‌ലിം കേരളം ഏറ്റെടുക്കുന്നതോടെ മഹാപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരും ഈ നഗരിക്ക്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം പ്രതീക്ഷകളോടെയാണ് കേരളം നോക്കിക്കാണുന്നത്. സമാപന സമ്മേളനത്തിനായി വിലുലമായ സൗകര്യങ്ങളാണ് നഗരിയിലും പരിസരത്തുമായി ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി മുതല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ കോട്ടക്കലിലേക്ക് എത്തിത്തുടങ്ങും.