ഉദിനൂർ: എസ്.വൈ.എസ് ഉദിനൂർ യൂനിറ്റിന്റെ 40ആം വാർഷികത്തോടനുബന്ധിച്ച് സുന്നി സെന്ററിൽ വിപുലമായ ഇഫ്താർ മീറ്റ് നടത്തി.
പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടരി പി.കെ ഫൈസൽ, ഐ.എൻ.എൽ നേതാവ് വി.കെ ഹനീഫ ഹാജി തുടങ്ങി വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും, നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആബാല വൃദ്ധം ജനങ്ങളും ഇഫ്താർ മീറ്റിൽ പ ങ്കെടുത്തു.