The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2013 ഓഗസ്റ്റ് 19, തിങ്കളാഴ്‌ച
2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച
മതസൗഹാര്‍ദ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ന്യായീകരിക്കാനാകില്ല: കാന്തപുരം
തളിപ്പറമ്പ്: രാജ്യത്ത് മതസൗഹാര്‍ദത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തുന്നത് അപലപനീയമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പരിയാരം ഓണപ്പറമ്പില്‍ പുതുതായി നിര്‍മിച്ച സലാമത്തുല്‍ ഈമാന്‍ മദ്‌റസാ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനും സംഘടിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. മദ്‌റസകളും പള്ളികളും സ്ഥാപിക്കപ്പെടുമ്പോള്‍ സന്തോഷവും സൗഹൃദവുമാണ് ഉണ്ടാകുന്നത്.
ഇസ്‌ലാമിക് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പഠനം നടത്തുന്നത്. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ എട്ട് ഭാഷകളില്‍ മദ്‌റസാ പഠനം നല്‍കുന്നുണ്ട്. മറ്റ് മദ്‌റസാ ബോര്‍ഡുകള്‍ പാടില്ലെന്ന് ആരും നിര്‍ബന്ധം പിടിക്കാറില്ല. സൗകര്യം ഉള്ളവര്‍ക്ക് ഏതും സ്വീകരിക്കാം. എന്നാല്‍ ഇതിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാന്തപുരം പറഞ്ഞു. കഴിഞ്ഞ ദിവസം ഓണപ്പറമ്പില്‍ ഈ കെ വിഭാഗം സുന്നികൾ എ പി വിഭാഗത്തിന്റെ പള്ളിക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമമഴിച്ചുവിട്ട സംഭവത്തില്‍ കാന്തപുരം ശക്തമായി പ്രതിഷേധിച്ചു. അക്രമസംഭവം മനുഷ്യത്വരഹിതവും ഖേദകരവുമാണ്. സമൂഹത്തില്‍ നന്മകള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിന് ഒരു ന്യായീകരണവും നല്‍കാനാകില്ല. നിയമത്തിന്റെ പരിധിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകും. പ്രദേശത്ത് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

2013 ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച
2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച
2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച
യുനീക് എജുക്കോം സെന്റർ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും
ഉദിനൂർ യൂനിറ്റ് എസ് വൈ എസിനു കീഴിൽ നിർമ്മിക്കുന്ന ബഹു മുഖ വൈജ്ഞാനിക സമുച്ചയമായ യുനീക് എജുക്കോം സെന്റർ ഈ വർഷം അവസാന ത്തോടെ പൂർത്തീകരിക്കാനാവുമ്മെന്ന് ഭാരവാഹികൾ അറിയിച്ചു. അടുത്ത അദ്ധ്യയന വർഷം സ്ഥാപനത്തിൽ കോഴ്സുകൾ ആരംഭിക്കനാവും വിധമാണു പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പ്രഥമ വർഷം പ്ലസ് ടു വിനു തുല്യമായ കോഴ്സുായിരിക്കും ആരംഭിക്കുക. കോഴ്സിന്റെ അംഗീകാരത്തിനു വേണ്ടിയുള്ള അണിയറ നീക്കങ്ങൾ അന്തിമ ഘട്ടത്തിലാണു.
രണ്ടാം ഘട്ടം അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ഒരു റസിഡൻഷ്യൽ സ്കൂൾ, ഹിഫ്ലുൽ ഖുർ ആൻ കോളേജ് എന്നിവയാണു ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് ടി. പി മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. യുനീക് ചെയർ മാൻ എ. കെ കുഞ്ഞബ്ദുള്ള, കൺ വീനർ ടി. അബ്ദുല്ല മാസ്റ്റർ, അഡ്വ: ഹസൈനാർ, എൻ. അബ്ദുൽ റഷീദ് ഹാജി, എ. കെ ഹുസൈനാർ, സി. അബ്ദുൽ ഖാദർ, എ. ബി സലാഹുദ്ധീൻ, എ. ജി ഖാലിദ്, പി സൈനുൽ ആബിദ് എന്നിവർ സംബന്ധിച്ചു. ഡയറക്ടർ ടി. സി ഇസ്മായിൽ പദ്ധതികൾ വിശദീകരിച്ചു.
2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച
ഉദിനൂർ എസ് വൈ എസ്, യു ഡബ്ല്യു സി റംസാൻ റിലീഫ്
ഉദിനൂർ എസ് വൈ എസിന്റെ റിലീഫ് വിംഗ് ആയ ഉദിനൂർ വെൽഫെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ റംസാൻ രിലീഫ് പ്രവർത്തനങ്ങൾ നടത്തി. റംസാൻ തുടക്കത്തിൽ മഹല്ലിലെ 60 നിർദ്ധന കുദുംബങ്ങൾക്കു ഇഫ്താർ കിറ്റും മഹല്ലിലെ മുഴുവൻ വീടുകളിലേക്കും കാരക്കയും നൽകി.
റംസാൻ 27 നു തെരാഞ്ഞെടുത്ത നിർദ്ധന യുവതികൾക്കു തയ്യൽ മെഷീനും, മഹല്ലിലെ മുഴുവൻ വീടുകളിലേക്കും പെരുന്നാളിന്റെ അരിയും വിതരണം ചെയ്തു. മുഹമ്മദ് സാലിഹ് സ അദി, അബ്ദുൽ റസാക്ക് പുഴക്കര, ടി. ബഷീർ, ടി.പി ഷുഹൈൽ തുടങ്ങിയവർ വിതരണത്തിനു നെത്രുത്വം നൽകി.
ടി.പി മഹമൂദ് ഹാജി അധ്യക്ഷം വഹിച്ചു. റ്റി അബ്ദുള്ളാ മാസ്റ്റർ സ്വാഗതവും, പി സൈനുൽ ആബിദ് നന്ദിയും പരഞ്ഞു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)