ഉദിനൂർ: കർമ്മ പഥത്തിൽ 4 പതിറ്റാണ്ട് പൂർത്തിയാക്കിയ ഉദിനൂർ യൂനിറ്റ് എസ്.വൈ.എസ് റംസാൻ അവസാനത്തിൽ നടത്തിയ വിവിധ കാരുണ്യ പ്രവർത്തങ്ങൾ സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർക്ക് ഏറെ ആശ്വാസകരമായി.
ഇന്നലെ ഉദിനൂർ സുന്നി സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നിർദ്ധനരായ 3 പേർക്ക് ചികിൽസാ സഹായം, വിവാഹ ധന സഹായം, ഭവന നിർമ്മാണ സഹായം എന്നിവ വിതരണം ചെയ്തു. ഇതിനു പുറമെ പരത്തിച്ചാലിലെ പുതിയ റോഡിന്റെ നിർമ്മാണ ചെലവിലേക്കുള്ള സഹായം, നിർദ്ധനരായ 3 സ്ത്രീകൾക്ക് തയ്യൽ മെഷീൻ എന്നിവയും, നിർദ്ധനരായ പത്ത് സ്ത്രീകൾക്ക് നിസ്കാരക്കുപ്പായം, മഹല്ലിലെ മുഴുവൻ വീട്ടുകാർക്കും പെരുന്നാളിന്റെ നേരിയരി എന്നിവയും നൽകി. നേരത്തെ മഹല്ലി ലെ 60 നിർദ്ധന കുടുംബങ്ങൾക്ക് റംസാൻ ഭക്ഷ്യ വിഭവങ്ങളടങ്ങിയ റംസാൻ കിറ്റും, വിധവകൾക്കും, നിർദ്ധന സ്ത്രീകൾക്കും പെരുന്നാൾ വസ്ത്രവും നൽകിയിരുന്നു.
ടി.പി മഹമൂദ് ഹാജിയു ടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രൊഫ: മുഹമ്മദ് സാലിഹ് സ അദി പ്രാർത്ഥന നടത്തി. ടി.അബ്ദുല്ല മാസ്റ്റർ, ടി.സി ഇസ്മായിൽ, പി. സൈനുൽ ആബിദ് എന്നിവർ സംസാരിച്ചു.
റസാക്ക് പുഴക്കര, ടി.അബ്ദുൽ ഹമീദ്, ടി.പി ശാഹുൽ ഹമീദ് ഹാജി, ടി.പി. അബ്ദുൽ റശീദ്, ടി.റഹ് മത്തുല്ല, എ.ജി ഹാരിസ്, എ.ജി ഖമറുദ്ധീൻ, ടി.സി മുഹമ്മദ് സാനി, എ.കെ കുഞ്ഞബ്ദുല്ല, എ.ജി അസിനാർ, ടി.സി ഖലീഫ, സി.ഇല്യാസ് എന്നിവർ റിലീഫ് വിതരണങ്ങൾക്ക് നേതൃത്വം നൽകി.