Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

അൽ മുജമ്മ ഉ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ ന്യൂ ബ്ലോക്ക്‌ ഉൽഘാടനം ചെയ്തു

ത്രിക്കരിപ്പൂർ: അൽ മുജമ്മ ഉ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം (സി. ബ്ലോക്ക്‌) മന്ത്രി മഞ്ഞളാംകുഴി അലി ഉൽഘാടനം ചെയ്തു.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹ്യ പുരോഗതിക്ക്‌ അർപ്പിക്കുന്ന സേവനങ്ങൾ നിസ്തുലമാണെന്നും അവരുടെ അവകാഷങ്ങൾ വിവേചനമ ന്യേ സംരക്ഷിക്കുമെന്നും ഉൽഘാടന ശേഷം നടന്ന പൊതു സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

എം.എ അബ്ദുൽ ഖാദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. എം.സി ഖമറുദ്ധീൻ, എ.ജി.സി ബഷീർ, എ.ബി സുലൈമാൻ മാസ്റ്റർ, എം.ടി അബ്ദുൽ ജലീൽ സഖാഫി, പി.കെ ഫൈസൽ, വി.കെ ബാവ, കെ.വി ലക്ഷ്മണൻ, മനോഹരൻ കുവാരത്ത്‌, നാസർ നങ്ങാരത്ത്‌, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി, ജാബിർ സഖാഫി, കെ.പി ഇബ്രാഹിം കുട്ടി, ടി . കുഞ്ഞഹമ്മദ്‌, എ.ജി അബ്ദുൽ മജീദ്‌, അഡ്വ: എം ടി പി അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു. എൻ.അബ്ദുൽ മജീദ്‌ മാസ്റ്റർ സ്വാഗതവും, പ്രിൻസിപ്പാൾ അബ്ദുൽ മജീദ്‌ ഇർഫാനി നന്ദിയും പറഞ്ഞു.




2013, ഡിസംബർ 24, ചൊവ്വാഴ്ച

മുജമ്മ ഉ സ്കൂൾ കെട്ടിടം മന്ത്രി മഞ്ഞളാംകുഴി അലി ഉൽഘാടനം ചെയ്യും

ത്രിക്കരിപ്പൂർ: അൽ മുജമ്മ ഉ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം (സി. ബ്ലോക്ക്‌) ഉൽഘാടനം ഡിസ 27 വെള്ളി രാവിലെ 9 മണിക്ക്‌ മന്ത്രി മഞ്ഞളാംകുഴി അലി നിർവ്വഹിക്കും.

ചടങ്ങിൽ എം.എ അബ്ദുൽ ഖാദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. സയ്യിദ്‌ ത്വയ്യിബ്‌ അൽ ബുഖാരി, കെ.കുഞ്ഞിരാമൻ എം.എൽ.എ, എം.സി ഖമറുദ്ധീൻ, എ.ജി.സി ബഷീർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

2013, ഡിസംബർ 13, വെള്ളിയാഴ്‌ച