Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ഏപ്രിൽ 21, ഞായറാഴ്‌ച

SSF STATE CONFERENCE

ധര്‍മ സമര സ്മരണകളുയര്‍ത്തി എസ് എസ് എഫ് സമ്മേളനത്തിന് കൊടികളുയര്‍ന്നു


കൊച്ചി: നാലു പതിറ്റാണ്ടിന്റെ സുന്നി വിദ്യാര്‍ഥി സംഘ മുന്നേറ്റത്തിന്റെ ഉജ്വല സ്മരണകളില്‍ മുന്‍കാല സാരഥികളുടെ അപൂര്‍വ സംഗമത്തോടെ എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് സമ്മേളന നഗരിയായ രിസാല സ്ക്വയറില്‍ കൊടികളുയര്‍ന്നു. ചരിത്രത്തിന്റെ ഓര്‍മകളും വിപ്ളവവീര്യങ്ങളും വികാരങ്ങളും സംഗമിച്ച ചടങ്ങില്‍ 1979 മുതല്‍ എസ് എസ് എഫിന് സംസ്ഥാന തലത്തില്‍ നേതൃത്വം നല്‍കിയവരാണ് സംഘടനയുടെ ത്രിവണര്‍ണ പതാകകള്‍ നെഹ്റു സ്റേഡിയത്തിന്റെ കവാടത്തില്‍ ഒരുക്കിയ കൊടി മരങ്ങളില്‍ ഉയര്‍ത്തിയത്. കാസര്‍കോടുനിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച സംസ്ഥാനത്തെ പ്രമുഖ ആത്മീയ, സരമ ചരിത്ര കേന്ദ്രങ്ങളില്‍നിന്നും സമസ്തയുടെ പ്രമുഖ പണ്ഡിത നേതാക്കളും ആത്മീയ നേതാക്കളും കൈമാറി പ്രവര്‍ത്തകര്‍ കാല്‍നട ജാഥയായി കൊണ്ടു വന്ന പതാകകളാണ് സമ്മേളന നഗരിയില്‍ ഉയര്‍ത്തിയത്. എറണാകുളം ജില്ലയിലെ നാല്‍പതു ചരിത്രസ്ഥാനങ്ങളില്‍നിന്നാണ് കൊടി മരങ്ങള്‍ കൊണ്ടുവന്നത്.

അഡ്വ. എ കെ ഇസ്മാഈല്‍ വഫ,
കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം,
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,
അബൂബക്കര്‍ ശര്‍വാനി,
എന്‍ അലി അബ്ദുല്ല,
സി മുഹമ്മദ് ഫൈസി,
പ്രൊഫ. കെ എം എ റഹീം,
മുഹമ്മദ് ഇബ്രാഹിം,
എ കെ സി മുഹമ്മദ് ഫൈസി,
വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി,
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി,
കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി,
പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റര്‍,
പി എ അബു കല്ലൂര്‍,
അലവിക്കുട്ടി ഫൈസി എടക്കര,
പി കെ മുഹമ്മദ് ബാദുഷ സഖാഫി,
മുഹമ്മദ് കുട്ടി മാസ്റര്‍,
പി കെ ബാവദാരിമി,
പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍,
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
കെ എസ് മുഹമ്മദ് സഖാഫി,
അബ്ദുല്‍ലത്വീഫ് സഅദി പഴശ്ശി,
കെ ടി ത്വാഹിര്‍ സഖാഫി,
എ മുഹമ്മദ് പറവൂര്‍,
സുലൈമാന്‍ സഖാഫി മാളിയേക്കല്‍,
പി എ മുഹമ്മദ് കുഞ്ഞി സഖാഫി,
സലീം അണ്ടോണ,
എം മുഹമ്മദ് സ്വാദിഖ്,
അബ്ദുല്‍ കരീം കക്കാട്,
ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍,
അബ്ദുന്നാസിര്‍ സഖാഫി കരീറ്റി പറമ്പ്,
എം എം ഇബ്രാഹിം, മജീദ് പുത്തൂര്‍,
സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍,
വി പി എം ബശീര്‍, എം
എച്ച് ഷാനവാസ്,
എ പി ബശീര്‍,
ആര്‍ പി ഹുസൈന്‍,
എം എ നാസര്‍ സഖാഫി,
എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി
അബ്ദുല്‍ ജലീല്‍ സഖാഫി



എന്നിവരാണ് വിവിധ വര്‍ഷങ്ങളെ പ്രതിനിധീകരിച്ച് പതാകകള്‍ ഉയര്‍ത്തിയത്.
തുടര്‍ന്ന് സ്റേഡിയത്തില്‍ നടന്ന ചടങ്ങ് എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, പി കെ എം സഖാഫി, കെ അബ്ദുല്‍ കലാം തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തുപുരത്തുനിന്നും എറണാകുളത്തുനിന്നും ആരംഭിച്ച് വിവധ ജില്ലകളിലെ ചരിത്ര ഭൂമികളില്‍നിന്നും ആത്മീയ കേന്ദ്രങ്ങളില്‍നിന്നും പതാകകള്‍ എറണാകുളം നഗരത്തില്‍ സംഗമിച്ച് എസ് എസ് എഫ് സംസ്ഥാന സന്നദ്ധ സേവന സംഘമായ ഐ ടീം അംഗങ്ങളാണ് ജാഥയായി സമ്മളന നഗരയിലേക്ക് കൊണ്ടു വന്നത്. സമരമാണ് ജീവിതം എന്ന സന്ദേശത്തില്‍ ഈ മാസം 26 മുതല്‍ 28 വരെയാണ് കലൂര്‍ സ്റേഡിയത്തിനു സമീപം സജ്ജീകരിച്ച് രിസാല സ്ക്വയറിയറില്‍ എസ് എസ് എഫ് സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളന സന്ദേശത്തിന്റെ ആശയം ഏറ്റെടുത്ത് സൃഷ്ടിപരമായ സമരങ്ങളും നിര്‍മാണാത്മക സേവനങ്ങളും ഏറ്റെടുത്ത് വിപുലമായ പ്രാചരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് സമ്മേളനം നടക്കുന്നത്.
എസ് എസ് എഫിന്റെ സംഘടനാ ചരിത്രത്തില്‍ വികാരനിര്‍ഭരമായിരുന്നു ഇന്നലെ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ്. സംഘടനയുടെ പോയ നാളുകളില്‍ സംസ്ഥാന പ്രസിഡന്റ്, ജന. സെക്രട്ടറി ഉള്‍പെടെയുള്ള ഭാരവാഹികളും സഹ ഭാരവാഹികളുമായിരുന്നു പതാകകള്‍ ഉയര്‍ത്തിയത്. സംസ്ഥാന പ്രസിഡന്റായിരുന്ന എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് വെള്ളില മുഹമ്മദ് ഫൈസിയുടെ അഭാവം നേതാക്കള്‍ വേദനയോടെ സ്മരിച്ചു. സംസ്ഥാന ഭാരവാഹികള്‍ക്കു പുറമെ ദീര്‍ഘകാലം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച മുഹമ്മദ് ഇബ്രാഹം, സലീം അണ്ടോണ എന്നിവരും പതാക ഉയര്‍ത്തലിനു നേതൃത്വത്വം നല്‍കി. സംഘടനയുടെ മുന്‍കാല നേതാക്കളില്‍ പ്രമുഖരായിരുന്ന ഒ ഖാലിദ്, അബ്ദുര്‍റസാഖ് കൊറ്റി എന്നിവരുടെ സ്മരണകളും ചടങ്ങില്‍ നിറഞ്ഞു നിന്നു.