ഉദിനൂര് യൂനിറ്റ് എസ്. വൈ. എസ്, എസ്. എസ്. എഫ് സംഘടിപ്പിക്കുന്ന മത പ്രഭാഷണവും ദിക്ര് ദുആ മജലിസും ഏപ്രില് 8 മുതല് 12 വരെ ഉദിനൂര് യുനീക് എജുക്കോം സെന്റര് ഗ്രൗണ്ടില് നടക്കും. 8 നു റഫീക്ക് സ അദി ദേലംപാടി, 9 നു അനസ് സിദ്ധീക്കി കാമില് സഖാഫി, 10 നു കുറാ തങ്ങളുടെ നേതൃത്വത്തിലുള്ള ആത്മീയ മജ്‌ലിസ്, 11 നു ഹുസൈന് സഖാഫി ആയിറ്റി, 12 നു അബ്ദുസ്സലാം മുസ്ലിയാര് ദേവര്ശോല എന്നിവര് പങ്കെടുക്കും.
11 നു ഹാഫിള് മുഹമ്മദ് ഷമീര് ചേരൂര്, ഹാഫിള് മുഹമ്മദ് ഷാഫി അടിവാരം എന്നിവര് അവതരിപ്പിക്കുന്ന ഖുറാന് വിസ്മയവും, ഹാഫിള് മുഹമ്മദ് ഫാളില് റസാ ആന്റ് പാര്ട്ടി അവതരിപ്പിക്കുന്ന ഇശല് വിരുന്നും ഉണ്ടായിരിക്കും.