Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013 ഏപ്രിൽ 25, വ്യാഴാഴ്‌ച

SSF STATE CONFERENCE WILL START ON FRIDAY

എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം

  സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എ സ് .എസ് എഫ്)ന്റെ 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ രിസാല സ്‌ക്വയറിലാണ് ‘സമരമാണ് ജീവിതം’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം. രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്നും മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രാദേശിക യൂനിറ്റുകളില്‍ നിന്നും മറ്റുമായി നേരത്തെ രജിസ്റ്റര്‍ ചെയ്ത പതിനായിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.വൈകീട്ട് മൂന്നിന് രാഷ്ട്രതന്ത്രജ്ഞനും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് മേധാവിയുമായ ഡോ. റോബര്‍ട്ട് ഫാറൂഖ് ഡി ക്രേന്‍ (യു എസ് എ) സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, എം .ഐ ഷാനവാസ് എം .പി, എം എ ബേബി, ടി എ അഹ്മദ് കബീര്‍ എം എല്‍ എ സംബന്ധിക്കും.വൈകീട്ട് ഏഴിന് ‘ആധ്യാത്മിക ഇസ്‌ലാം വഴിയും വെളിച്ചവും’ സെഷനില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.തുടര്‍ന്ന് ആത്മയാനം, ഗുരുമുഖം, സമരപാഠം, മാധ്യമ സംവാദം, സമരചിന്ത, ആദര്‍ശം, അക്കാദമിക് ആക്ടിവിസം, സമരത്തിന്റെ ഭാവി, ധാര്‍മിക വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട് എന്നീ സെഷനുകളില്‍ ദേശീയ അന്തര്‍ദേശീയ രംഗത്തെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് പ്രസംഗിക്കും.കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും.28 വൈകീട്ട് 5.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ബഗ്ദാദ് മുഫ്തി ഡോ. റാഫിഈ അല്‍ ആനി മുഖ്യാതിഥിയായിരിക്കും.