എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളനത്തിന് കൊച്ചി ഒരുങ്ങി
കൊച്ചി: നാല് പതിറ്റാണ്ടായി വിദ്യാര്‍ഥി സമൂഹത്തില്‍ ധാര്‍മികതയുടെ പ്രഭ പരത്തിയ കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് .എസ് എഫ്)ന്റെ 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കൊച്ചി ഒരുങ്ങി. ‘സമരമാണ് ജീവിതം’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസങ്ങളിലായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ രിസാല സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങളും ചീഫ് കോ ഓഡിനേറ്റര്‍ ആര്‍ പി ഹുസൈനും പത്രസമ്മേളനത്തില്‍ അറിയിച്ചു.26ന് വൈകീട്ട് മൂന്നിന് രാഷ്ട്ര തന്ത്രജ്ഞനും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് മേധാവിയുമായ ഡോ. റോബര്‍ട്ട് ഫാറൂഖ് ഡി ക്രേന്‍ (യു എസ് എ) സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, എം .ഐ ഷാനവാസ് എം .പി, എം എ ബേബി, ടി എ അഹ്്മദ് കബീര്‍ എം എല്‍ എ, സംബന്ധിക്കും. വൈകീട്ട് 7ന് ആധ്യാത്മിക ഇസ്്‌ലാം വഴിയും വെളിച്ചവും സെഷനില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.27 ന് രാവിലെ 8ന് അറിവ്, ഉണര്‍വിന്റെ ആയുധം വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. 9 മണിക്ക് ‘ സമരം, പാഠവും ചരിത്രവും’ പഠന സെഷന്‍ പാറ്റ്‌ന യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫ. ശമീം മുന്‍ഇമി ഉദ്ഘാടനം ചെയ്യും. 1.30ന് ‘മാധ്യമ സംസ്‌കാരങ്ങളും ജനാധിപത്യവും സംവാദം എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. എം പി വീരേന്ദ്ര കുമാര്‍, തോമസ് ജേക്കബ്, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, ജോണ്‍ ബ്രിട്ടാസ്, എം വി നികേഷ് കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, അഡ്വ. എ ജയശങ്കര്‍, എം പി ബഷീര്‍, രാജീവ് ശങ്കരന്‍, ടി കെ അബ്ദുല്‍ ഗഫൂര്‍, എ പി ബഷീര്‍ പങ്കെടുക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും. വൈകീട്ട് 4ന് ‘അറിവിന്റെ സാമൂഹിക ശാസ്ത്രം’ ചര്‍ച്ച കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ എം എ റഹീം അധ്യക്ഷത വഹിക്കും. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ പ്രൊഫ. സതീഷ് ദേശ്പാണ്ഡെ, പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, കാലിക്കറ്റ് വാഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് സംബന്ധിക്കും.സമാപന ദിവസമായ 28ന് രാവിലെ ‘സമരത്തിന്റെ ഭാവിയും ഭാവിക്കു വേണ്ടിയുള്ള സമരങ്ങളും’ സെഷന്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. അഡ്വ. എ കെ ഇസ്മാഈല്‍ വഫ അധ്യക്ഷനായിരിക്കും. 10 മണിക്ക് ‘എസ് എസ് എഫ്: ധാര്‍മിക വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട്’ സെഷന്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മജീദ് കക്കാട് അധ്യക്ഷത വഹിക്കും.5 .30 ന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ബഗ്ദാദ് മുഫ്തി ഡോ. റാഫിഈ അല്‍ ആനി മുഖ്യാതിഥിയായിരിക്കും.സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പതിനായിരം സ്ഥിരാംഗങ്ങള്‍ പ്രതിനിധികളായിരിക്കും. സമാപന പൊതുസമ്മേളനത്തില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ചുള്ള വിദ്യാര്‍ഥി റാലിയില്‍ പ്രത്യേക യൂനിഫോം അണിഞ്ഞ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍ അണിനിരക്കും.സമ്മേളനത്തിനെത്തുന്ന പതിനായിരം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവും അയ്യായിരം പേര്‍ക്ക് നിസ്‌കാര സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട മാലിന്യവും മറ്റും നീക്കം ചെയ്യുന്നതിന് 100 പേരുടെ പ്രത്യേക വളണ്ടിയര്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.ഗതാഗത നിയന്ത്രണത്തിന് 250 വളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഇടപ്പള്ളിയിലും തെക്കന്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ പാര്‍ക്ക് ചെയ്യുന്നതിനും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സമാപന ദിവസം പ്രകടനം ഇടപ്പള്ളിയില്‍ നിന്നാരംഭിക്കും. ഗതാഗത പ്രശ്‌നമുണ്ടാകാത്ത തരത്തില്‍ ക്രമീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം, പ്ലാനിംഗ്് ബോര്‍ഡ് അംഗം എന്‍ എം സ്വാദിഖ്, മീഡിയ കോ ഓര്‍ഡിനേറ്റര്‍ വി പി എം ഇഹാഖ് എന്നിവരും പങ്കെടുത്.