ദുബൈ: തൃക്കരിപ്പൂര്‍ അല്‍ മുജമ്മ ഉല്‍ ഇസ്ലാമി ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ദുബൈ മുജമ്മഉ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോറല്‍ ഗൈഡന്‍സ് മീറ്റും, ഇശല്‍ വിരുന്നും സംഘടിപ്പിച്ചു.
ദേര ദുബായില്‍ നടന്ന പരിപാടി മുജമ്മഉ മാനേജര്‍ ജാബിര്‍ സഖാഫി നീലംബം ഉദ്ഘാടനം ചെയ്തു. നമ്മുടെ കുട്ടികള്‍ ഐ. ടി യുഗത്തില്‍ എന്ന വിഷയത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരളീയ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുസ്ലിംകളുടെ പങ്ക് എന്ന വിഷയത്തില്‍ അബ്ദുല്‍ ഗഫ്ഫാര്‍ സഅദി എന്നിവര്‍ ക്ലാസ്സെടുത്തു.
ആധുനിക സാങ്കേതിക വിദ്യകളോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന നിലപാട് ഇസ്ലാമിന് ഇല്ലെന്നും, സാങ്കേതിക വിദ്യകളോടല്ല അതിലൂടെ പുറത്ത് വിടുന്ന അധാര്‍മ്മികതകളോടാണ് മുസ്ലിം പണ്ഡിതന്മാര്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നത് എന്നും മുഹമ്മദലി സഖാഫി പറഞ്ഞു. സാങ്കേതിക വിദ്യകള്‍ ഇഹ പര വിജയത്തിന് ഉപകാരപ്പെടും വിധം ഉപയോഗിക്കുവാന്‍ നാം പരിശീലിക്കുകയും, നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുകയും വേണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് ശംസുദ്ധീന്‍ ബാ അലവി മാട്ടൂല്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി, യു. പി മുഹമ്മദ് സഹീര്‍, ടി പി അബ്ദുല്‍ സലാം, താഹിറലി പോറോപ്പാട്, അഷ്‌റഫ് കാങ്കോല്‍, ടി സി ഇസ്മായില്‍ ഉദിനൂര്‍, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് മദനി ചപ്പാരപ്പടവ് ഖിറാഅത്ത് നടത്തി. നൂര്‍ മദീന സംഘം അവതരിപ്പിച്ച ഇശല്‍ വിരുന്ന് സദസ്സിന് അനുഭൂതി ദായകമായി. More Pictures