തൃക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ പണ്ഡിതനും, അല്‍ മുജമ്മ ഉല്‍ ഇസ്ലാമി സ്ഥാപകനുമായ സി കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അനുസ്മരണവും ദിക്ര്‍ മജ്-ലിസും നവംബര്‍ 18 ഞായര്‍ രാവിലെ 10 മണിക്ക് അല്‍ മുജമ്മ ജുമാ മസ്ജിദില്‍ നടക്കും. സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സയ്യിദ് തയ്യിബ് അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, മുഹമ്മദ് സാലിഹ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.