തൃക്കരിപ്പൂര്‍: പ്രമുഖ പണ്ഡിതനും തൃക്കരിപ്പൂര്‍ അല്‍ മുജമ്മ ഉല്‍ ഇസ്‌ലാമി സ്ഥാപകനുമായ സി.കുഞ്ഞഹമദ് മുസ്‌ലിയാര്‍ എന്ന സി ഉസ്താദിന് സഹ പ്രവര്‍ത്തകരുടെയും, സ്നേഹ ജനങ്ങളുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. ബുധനാഴ്ച വൈകിട്ട് ഉസ്താദിന്റെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ നീലംബത്തെ വസതിയിലേക്ക് അണ മുറിയാത്ത ജന പ്രവാഹമായിരുന്നു. ഉസ്താദിന്‍റെ പ്രിയപ്പെട്ട സ്ഥാപനമായ മുജമ്മ ഇന്‍റെ ചാരത്ത് നീലംബം പള്ളിയില്‍ തന്‍റെ പിതാവിന്‍റെ സമീപത്ത് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ഖബര്‍ ഒരുക്കിയിരുന്നത്. നീലംബം പള്ളിയില്‍ രണ്ട് തവണയായി നടന്ന മയ്യിത്ത് നിസ്കാരത്തിന് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി. സി. കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തില്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ അല്‍ ബുഖാരി ഉള്ളാള്‍ ബഹറൈനില്‍ നിന്നും, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഇറാഖില്‍ നിന്നും അനുശോചനം രേഖപ്പെടുത്തി. പരേതനു വേണ്ടി പ്രാര്‍ഥിക്കാനും, മയ്യിത്ത് നിസ്കരിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
|
സി ഉസ്താദിന്റെ ജനാസ നീലമ്പം പള്ളിയില്‍ നിന്നും പുറത്തേക്കു കൊണ്ട് വരുന്നു |
|
സി ഉസ്താദിന്റെ ജനാസ ഒരു നോക്ക് കാണാന്‍ തടിച്ച് കൂടിയ ജനാവലി |