തൃക്കരിപ്പൂര്‍: പ്രമുഖ പണ്ഡിതനും തൃക്കരിപ്പൂര്‍ അല്‍ മുജമ്മ ഉല്‍ ഇസ്ലാമി സ്ഥാപകനുമായ
സി. കുഞ്ഞഹമ്മദ് മുസ്ലിയാര്‍ നിര്യാതനായി. ദീര്‍ഘ നാളായി രോഗ ബാധിതനായി നീലംബത്തെ വസതിയില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. മരണ വാര്തയരിഞ്ഞു സമൂഹത്തിന്‍റെ നാനാ തുറകളില്‍ പെട്ടവര്‍ അദ്ധേഹത്തിന്റെ വസതിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.