ദുബായ്: ചെറിയൊരു ഇടവേളയ്ക്കു ശേഷം സോക്കര്‍ ദുബായ് ഇന്ന് (വെള്ളി) വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു. ദുബായിലെ ഉദിനൂര്‍ നിവാസികളുടെ ടീം ആണ് സോക്കര്‍ ദുബായ്. മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ ദുബായ് അല്‍ വസല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന യു.എ.ഇ തല ഫുട്ബോള്‍ മത്സരത്തിലാണ് സോക്കര്‍ ദുബായ് ബൂട്ടണിയുന്നത്. മത്സരം വൈകു: 3മണി മുതല്‍ ആരംഭിക്കും.