Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, മാർച്ച് 13, ചൊവ്വാഴ്ച

ഉദിനൂര്‍ പ്രവാസി പത്താം വാര്‍ഷികം വെള്ളിയാഴ്ച

അബൂദാബി: യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഉദിനൂര്‍ പ്രവാസിയുടെ പത്താം വാര്‍ഷികം മാര്‍ച്ച് 16വെള്ളിയാഴ്ച അബൂദാബി മുസഫയിലെ മലയാളി സമാജത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 30നു നടക്കുന്ന ചടങ്ങില്‍ വിവിധ കലാ പരിപാടികള്‍ക്ക് പുറമേ സംഘടനയുടെ ജനറല്‍ ബോഡിയും നടക്കും. കക്ഷി രാഷ്ട്രീയ, ജാതി മത ചിന്തകള്‍ക്ക് അതീതമായി ഉദിനൂരിലെ മുഴുവന്‍ ജന വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഈ കൂട്ടായ്മ എന്ന് ജനറല്‍ സെക്രട്ടറി സി.കെ.ശരീഫ് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിനോട് പറഞ്ഞു.