ഉദിനൂര്‍: ചരിത്ര പ്രസിദ്ധമായ ഉദിനൂര്‍ ജുമാ മസ്ജിദ് റാത്തീബ് വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാവ് നടക്കും. റാത്തീബിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. അതെ സമയം തന്നെ ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് കമ്മിറ്റിയുടെ കീഴിലുള്ള പ്രവാസി സുരക്ഷാ ഫണ്ടിന്റെ രണ്ടാം വാര്‍ഷികം ദുബായില്‍ വിപുലമായ പരിപാടികളോടെ നടക്കും.