ഉദിനൂര്‍: പരത്തിച്ചാലിലെ എ.ബി യൂസഫ് ഹാജിയുടെ ഭാര്യ ടി. റുഖിയ ഹജ്ജുമ്മ നിര്യാതയായി. ഇന്നലെ രാത്രി ദേഹാസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മക്കള്‍ ടി.മുസ്തഫ, ശുക്കൂര്‍, മുത്തലിബ്, നജ്മുദ്ധീന്‍, സുലൈഖ, നഫീസ. ഖബറടക്കം ജുമാ നിസ്കാരത്തിനു മുമ്പായി നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.