Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

മുഹമ്മദ്‌ നബി (സ) യെ കുറിച്ച് ഏറ്റവും വലിയ പുസ്തകം തയ്യാറാവുന്നു

ദുബായ്: പ്രവാചക ശ്രേഷ്ടര്‍ മുഹമ്മദ്‌ നബി (സ) യെ കുറിച്ച് ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിപ്പം കൂടിയ പുസ്തകം ദുബായില്‍ തയ്യാറാവുന്നു. യു.എ.ഇ ധനകാര്യ മന്ത്രിയും, ദുബായ് ഉപ ഭരണാധികാരിയും ആയ ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാ കര്ത്രുത്വത്തില്‍ ദുബായിലെ ഒരു പ്രമുഖ സ്ഥാപനമാണ്‌ പുസ്തകം തയാറാക്കുന്നത്.

420 പേജുകളുള്ള പുസ്തകത്തിന്റെ ഭാരം 1500 കിലോ വരും. 4 മീറ്റര്‍ നീളവും അത്ര തന്നെ വീതിയും ഉണ്ട്. ഫെബ്രുവരി 27 നു ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പുസ്തകം പ്രകാശനം ചെയ്യും. ഇതോടെ പുസ്തകം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.