കഴിഞ്ഞ വര്ഷം അബൂദാബിയില്‍ നടന്ന സംഗമത്തിന്റെ സദസ്സ് |
ഉദിനൂര്‍ സംഗമം 2011
അല്‍ ഐന്‍ ആതിത്യമരുളും
ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് യു.എ. ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള ഉദിനൂര്‍ സംഗമം ഇത്തവണ ഉദ്യാന നഗരിയായ അല്‍ ഐനില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
ബലി പെരുന്നാള്‍ ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നവരെ സ്വീകരിക്കാന്‍ വിപുലമായ തയാറെടുപ്പുകള്‍ നടന്നു വരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉദിനൂര്‍ നിവാസികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ പരിപാടിക്ക് കൊഴുപ്പേകും.
മുന്‍ വര്‍ഷങ്ങളില്‍ ദുബായിലും, അബുദാബിയിലും ആയിരുന്നു സംഗമം നടന്നിരുന്നത്.