പുതിയ മുതവല്ലി
എ.കെ.ഉസിനാറിച്ചയെ അഭിനന്ദിച്ചു.
ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് കമ്മിറ്റിയുടെ പുതിയ മുതവല്ലി ആയി തെരഞ്ഞെടുക്കപ്പെട്ട എ.കെ.ഉസിനാറിച്ചയെ ഉദിനൂര്‍ ബ്ലോഗ് സ്പോട്ട് ഡോട്ട് കോം ഭാരവാഹികള്‍ അഭിനന്ദനം അറിയിച്ചു. മഹല്ലിന്റെ പ്രശ്നങ്ങളില്‍ മുതവല്ലി എന്ന നിലയില്‍ നിഷ്പക്ഷവും, നീതി പൂര്‍വ്വകവുമായ പ്രവര്‍ത്തനത്തിന് നാഥന്‍ തൌഫീക്ക് നല്‍കട്ടെ എന്നും ആശംസിച്ചു.
മഹല്ലിലെ പ്രമുഖ കുടുംബങ്ങളായ തേളപ്പുറം, പുത്തലം, നങ്ങാരം, അന്ജില്ലം, മണക്കാട്ട് തെക്കേ പുര എന്നീ കുടുംബങ്ങളുടെ പ്രതിനിധികള്‍ ആണ് ഭരണ ഘടനാ പ്രകാരം മുതവല്ലി പദവി വഹിക്കുക. മുതവല്ലി മാരുടെ നേതൃ നിരയില്‍ ഒരു ചീഫ് മുതവല്ലിയും ഉണ്ടാകും. നിലവില്‍ പി.മുഹമ്മദ് കുഞ്ഞി ഹാജി (പുത്തലം), എന്‍.യൂസഫ് ഹാജി (നങ്ങാരം), ടി.മുഹമ്മദ് കുഞ്ഞി ഹാജി (തേളപ്പുറം), എം.ടി.പി.അബ്ദുല്‍ കരീം (മണക്കാട്ട് തെക്കേ പുര), എന്നിവര്‍ ആണ് മുതവല്ലിമാര്‍. ടി.അബ്ദുല്‍ റഹീം ഹാജി ചീഫ് മുതവല്ലിയും. അന്ജില്ലം തറവാട്ടിന്റെ പ്രതിനിധി ആയി മുതവല്ലി സ്ഥാനം വഹിച്ചിരുന്ന എ. കെ.ഇബ്രാഹിം ഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ മുതവല്ലി ആയി ഉസിനാറിച്ച നിയമിതനായത്.
ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ പുതിയ മുതവല്ലി ഉസിനാരിച്ചാക്കു വേണ്ടി അനുമോദന സദസ്സ് സംഘടിപ്പിക്കുമെന്ന് എസ്.വൈ.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
===========================================