ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്
റംസാന്‍ പ്രോഗ്രാം രണ്ടാം ഘട്ടം നാളെ മുതല്‍
ഉദിനൂര്‍: മഹല്ല് എസ്.വൈ. എസിന്റെ ഈ വര്‍ഷത്തെ റംസാന്‍ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം നാളെ (ശനി) മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാലത്ത് 10 നു സുന്നി സെന്റര്‍ ഓഡി റ്റൊരിയത്തില്‍ നടക്കുന്ന പ്രാര്‍ഥനാ മജ്ലിസിനും ഉത്ബോധനതിനും പ്രമുഖ സൂഫിവര്യന്‍ മുഹമ്മദ് സാലിഹ് സഅദി നേതൃത്വം നല്‍കും. തുടര്‍ന്ന് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. വൈകുന്നേരം നടക്കുന്ന സമൂഹ നോമ്പ് തുറയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കും.
റംസാന്‍ 27 നു പതിവ് പോലെ മഹല്ലിലെ മുഴുവന്‍ വീടുകളിലെക്കുമുള്ള പെരുന്നാള്‍ അരി വിതരണം നടക്കും. അന്നേ ദിവസം തന്നെ നിര്‍ദ്ദന യുവതികള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം, നിസ്കാരക്കുപ്പായ വിതരണം എന്നിവയും ഉണ്ടാകും. റംസാന്‍ തുടക്കത്തില്‍ സംഘടന മഹല്ലിലെ മുഴുവന്‍ വീടുകളിലേക്കും കാരക്ക വിതരണം, 60 കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റുകള്‍ എന്നിവ വിതരണം ചെയ്തിരുന്നു.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ടി.പി.മഹ്മൂദ് ഹാജി, ടി.പി.ഷാഹുല്‍ ഹമീദ് ഹാജി, എ.കെ.കുഞ്ഞബ്ടുള്ള ഹാജി, ടി.അബ്ദുള്ള മാസ്റര്‍, എ.ജി ഖാലിദ്, ടി.സി.മുഹമ്മദ് സാനി, പി.അലി, ടി.പി.അബ്ദുല്‍ വഹാബ്, പി.ആബിദ്, എന്‍.ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.