തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി
പ്രാര്‍ഥനാ സംഗമം ഞായറാഴ്ച
തൃക്കരിപ്പൂര്‍: അല്‍ മുജമ്മ ഉല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റംസാന്‍ പ്രാര്‍ഥനാ സംഗമം ഞായറാഴ്ച കാലത്ത് 9 മണിക്ക് നടക്കും. നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പരിപാടി ഉത്ഘാടനം ചെയ്യും. സയ്യിദ് തയ്യിബ് അല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ഥനാ സംഗമത്തിന് നേതൃത്വം നല്‍കും. പ്രമുഖ വാഗ്മി അബ്ദുല്‍ കരീം സഖാഫി ഇടുക്കി ഉത്ബോധന പ്രസംഗം നടത്തും.
പരിപാടിയുടെ വിജയത്തിനായി ജലീല്‍ സഖാഫി ചെയര്‍മാനും, വി.എന്‍. ഹുസൈന്‍ ഹാജി കണ്‍ -വീനറും എം.ടി.പി. അബ്ദുല്‍ റഹിമാന്‍ ഹാജി ട്രഷററും ആയ സ്വാഗത സംഘം അവിശ്രമം പ്രവര്‍ത്തിക്കുകയാണ്.
സ്വാഗത സംഘം യോഗത്തില്‍ സാലിഹ് സഅദി പ്രസംഗിക്കുന്നു |
സ്വാഗത സംഘം യോഗത്തില്‍ സംബന്ധിച്ചവര്‍ |