ഉദിനൂര്‍: മുസ്ലിം റിലീഫ് കമ്മിറ്റി (എം.ആര്‍.സി) യുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക റമസാന്‍ പ്രഭാഷണ പരിപാടി ഇന്ന് (17 .8 .11 ബുധന്‍) മുതല്‍ ആരംഭിക്കും.
പ്രഥമ ദിനം പ്രമുഖ വാഗ്മി സിംസാറുല്‍ ഹഖ് പ്രഭാഷണം നടത്തും. ഉദിനൂര്‍ ജുമാ മസ്ജിദ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച മര്‍ഹൂം പി.പി മുഹമ്മദലി നഗറില്‍ നടക്കുന്ന പരിപാടി 4 ദിവസം നീണ്ടു നില്‍ക്കും. 20 ആം തിയ്യതി നടക്കുന്ന സമാപന പരിപാടിയില്‍ പ്രമുഖരുടെ നേതൃത്വത്തിലുള്ള കൂട്ട് പ്രാര്‍ഥനയും ഉല്‍ബോധനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.