മുസ്ലിം ലോകം ബദര്‍ സ്മരണയില്‍
വീണ്ടും ഒരു ബദര്‍ ദിനം കൂടി സമാഗതമായി. ഹിജ്റ രണ്ടാം വര്ഷം ഇത് പോലൊരു റമസാന്‍ 17 നു അറേബ്യയിലെ ബദര്‍ പോര്‍ക്കളത്തില്‍ സത്യ പ്രസ്ഥാനവും, അസത്യത്തിന്റെ വക്താക്കളും തമ്മില്‍ മുഖാമുഖം ഏറ്റു മുട്ടിയ ദിനം. ആയിരത്തിലധികം വരുന്ന സര്‍വ്വായുധ വിഭൂഷിതരായ മക്കാ മുശ്രിക്കുകളോട് നിരായുധരായ കേവലം 313 പേര്‍ ധീരമായി അടരാടി വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ദിനം. ഇസ്ലാമിക ചരിത്രത്തില്‍ ബദര്‍ ഒരു വഴിത്തിരിവായിരുന്നു. അത് കൊണ്ട് തന്നെ ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര പടയാളികളെ സംബന്ധിച്ച് ഇസ്ലാം പറയുന്നത് അവര്‍ മുമ്പ് ചെയ്തു പോയ പാപങ്ങളും, ഇനി ചെയ്യാനിരിക്കുന്നതുമായ പാപങ്ങള്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുത്തിരിക്കുന്നു എന്നാണ്. എങ്കില്‍ അവരുടെ സ്ഥാനം എത്ര ഓന്നിത്യത്തില്‍ ആണെന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നാഥാ അവരോടൊപ്പം നമ്മെയും നീ സ്വര്‍ഗീയ പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടേണമേ.. ആമീന്‍......